മലയാളി വിദ്യാർത്ഥിയെ മുംബൈയിൽ കാണാതായി

കാണാതായതിൻ്റെ അടുത്ത ദിവസം ഫാസിലിനെ നാഗ്പൂർ റെയിൽവേ സ്‌റ്റേഷനിൽ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്
ഫാസിൽ പി എ (21)
ഫാസിൽ പി എ (21)

മുംബൈ: മലയാളി വിദ്യാർത്ഥിയെ മുംബൈയിൽ കാണാതായതായി പരാതി. മുംബൈ ചർച്ഗേറ്റ് എച്ച് ആർ കോളേജിലെ രണ്ടാം വർഷ വിദ്യർഥിയായ ബി എം.എസ് ഫാസിൽ പി എ (21)യെയാണ് കഴിഞ്ഞ മാസം 26 മുതൽ കാണാതായതായത്. കൊളാബയിലാണ് ഫാസിൽ താമസിച്ചു വന്നിരുന്നത്.

കാണാതായതിനെ തുടർന്ന് ഫാസിലിൻ്റെ കുടുംബം മുംബൈയിൽ എത്തി കൊളാബ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആലുവയാണ് സ്വദേശം. ഫാസിലിൻ്റെ പിതാവും അടുത്ത ബന്ധുക്കളും മുംബൈയിൽ കഴിഞ്ഞ 9 ദിവസമായി മുംബൈയിൽ തങ്ങി അന്വേഷിച്ചു വരികയാണ്.

അതേസമയം കാണാതായതിൻ്റെ അടുത്ത ദിവസം ഫാസിലിനെ നാഗ്പൂർ റെയിൽവേ സ്‌റ്റേഷനിൽ കണ്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ ഫാസിൽ നാഗ്പൂർ സ്റ്റേഷനിൽ ഇറങ്ങുന്നത് കണ്ടതായി പിതാവായ അഷ്റഫ് വ്യക്തമാക്കി. അന്വേഷണം നടക്കുന്നെണ്ടെന്നും മകനെ കാണാതായതിനെ തുടർന്ന് കുടുംബം മുഴുവൻ കടുത്ത മനോവിഷമത്തിൽ ആയെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപെടണമെന്നും പിതാവായ അഷ്‌റഫ് കൂട്ടിച്ചേർത്തു. Ph:+91 98953 21397, +91 99469 87861

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com