നവതിയുടെ നിറവിൽ പ്രിയ നടൻ മധു; ആശംസ അർപ്പിച്ച് മലയാളി വെൽഫെയർ അസോസിയേഷൻ

മലയാളി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ മധുവിന്‍റെ വീട്ടിൽ നേരിട്ടെത്തി ജന്മദിന ആശംസകൾ നേർന്നു.
മലയാളി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ മധുവിനൊപ്പം.
മലയാളി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ മധുവിനൊപ്പം.

മുംബൈ:നവതിയുടെ നിറവിൽ മലയാളികളുടെ പ്രിയ നടൻ മധു. നഗരത്തിലെ മലയാളി വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ മധുവിന്‍റെ വീട്ടിൽ നേരിട്ടെത്തി മഹാനടന് ആശംസകൾ നേർന്നു. മലയാളി വെൽഫയർ അസോസിയേഷൻ ഭാരവാഹികളായ എം.ബിജു കുമാർ, സി.എ. ബാബു, പി.എൻ. കെ മേനോൻ, എ.കെ.പ്രദീപ് കുമാർ, വി.ഗോപാലകൃഷ്ണൻ നായർ,ജോസ് മാത്യു തുടങ്ങിയവരാണ് തിരുവനന്തപുരത്തെ കണ്ണംമൂലയിലെ ശിവഭവനത്തിൽ നേരിട്ടെത്തി മലയാളത്തിന്‍റെ മഹാ നടന് ജന്മദിന ആശംസകൾ നേർന്നത്.

നഗരത്തിൽ നിരവധി വ്യക്തിബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്ന നടൻ മലയാള സിനിമയിൽ 55 വർഷം പൂർത്തിയാക്കിയ വേളയിൽ മധു വസന്തം എന്ന പരിപാടി മുംബൈ മലയാളി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ചിരുന്നു.

1967 ൽ പുറത്തിറങ്ങിയ മുംബൈ എന്ന നഗരത്തെ പാശ്ചാലമാക്കി ചിത്രികരിച്ച ” നഗരമേ നന്ദി” എന്ന ചിതത്തോട് കൂടിയാണ് മഹാ നഗരവുമായി മധു കൂടുതൽ അടുക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന നവതി ആഘോഷത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹിയാ‍യ ബിജുകുമാർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com