മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ ഓണാഘോഷം 27ന്

ശനിയാഴ്ച വൈകിട്ട് 4 മുതല്‍.
Malayali Welfare Association Onam celebrations on the 27th

മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ ഓണാഘോഷം 27ന്

Updated on

മുംബൈ: മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ ജോഗേശ്വരി ഈസ്റ്റ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷവും ഗോള്‍ഡന്‍ ജൂബിലി ആഘോഷവും 2025 സെപ്റ്റംബര്‍ 27, ശനിയാഴ്ച വൈകിട്ട് 4 മുതല്‍ ജോഗേശ്വരി ഈസ്റ്റിലെ രാംമന്ദിര്‍ വൈഷ്ണവ് ട്രസ്റ്റ് ഹാളില്‍ നടക്കും.

മുഖ്യാതിഥിയായി നോര്‍ക്ക ഡെവലപ്പ്‌മെന്‍റ് ഓഫിസര്‍ റഫീഖ്, എസ്. അനന്ത് ബാലനര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. വിശിഷ്ടാതിഥികളായി മുന്‍ ഡപ്യൂട്ടി ഇന്‍കം ടാക്‌സ് കമ്മീഷണര്‍ അഡ്വ. പത്മ ദിവാകരന്‍, കെകെഎസ് ജനറല്‍ സെക്രട്ടറി മാത്യൂ തോമസ്, അന്ധേരി അര്‍ണോള്‍ഡ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പൽ ഫാ. ലൈജു വര്‍ക്കി, സാന്താക്രൂസ് മലയാളി സമാജം സെക്രട്ടറി കുസും കുമാരി എന്നിവര്‍ പങ്കെടുക്കും.

സമാജം അംഗങ്ങളായ കുട്ടികളുടെ കലാപരിപാടികള്‍, വനിതാ വിഭാഗം അവതരിപ്പിക്കുന്ന തിരുവാതിര എന്നിവ അരങ്ങേറും. പത്തും പന്ത്രണ്ടും ക്ലാസുകളില്‍ ഉന്നത വിജയം നേടിയവരെയും, കലാകായിക മേഖലയില്‍ മികവ് തെളിയിച്ച കുട്ടികളെയും, അനുമോദിക്കും. തുടര്‍ന്ന് റിഥം ഫോക് ബ്രാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ സുനില്‍ കുമാര്‍, രഞ്ജിനി സന്തോഷ് നായര്‍, ശ്രീജ സുനില്‍ കപ്പാച്ചേരി, ബെന്നി തോമസ് എന്നിവര്‍ അറിയിച്ചു.

തുടര്‍ന്ന് റിഥം ഫോക് ബ്രാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ സുനില്‍ കുമാര്‍, രഞ്ജിനി സന്തോഷ് നായര്‍, ശ്രീജ സുനില്‍ കപ്പാച്ചേരി, ബെന്നി തോമസ് എന്നിവര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com