വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു
Malayali youth dies in road accident.

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Updated on

നവിമുംബൈ: നവിമുംബൈയിലെ ഐരോളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഘന്‍സോളി നിവാസിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ സുമേഷ് സുരേഷ് (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഐരോളിയില്‍ വച്ച് സുമേഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സുമേഷിനെ സമീപവാസികള്‍ ഉടന്‍ കല്‍വയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com