മുംബൈയില്‍ റിഗ്ഗിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

അപകടം അവധി കഴിഞ്ഞെത്തിയതിന് പിന്നാലെ
Malayali-youth-dies-rig-accident-at-mumbai

രാഹുല്‍ രാജീവ്

Updated on

മുംബൈ: മുംബൈയില്‍ റിഗ്ഗിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി രാഹുല്‍ രാജീവ് (27 )ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിമാനത്തില്‍ മംഗലാപുരത്തെത്തിച്ചു. ചെന്നൈ ആസ്ഥാനമായുള്ള അബാന്‍ ഓഫ്ഷോര്‍ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു.

എട്ടു വര്‍ഷത്തോളമായി രാഹുൽ ഇതേ കമ്പനിയിലെ ജീവനക്കാരനാണ്. അവധിക്ക് നാട്ടിലെത്തിയതിന് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു അപകടം. പയ്യന്നൂര്‍ മമ്പലത്തെ അഞ്ചാരവീട്ടില്‍ രാജീവന്‍റെയും, കുഞ്ഞിമംഗലം കുതിരുമ്മലിലെ പി.വി. പ്രഷീജയുടേയും മകനാണ്. സഹോദരി-രഹ്ന രാജീവ്.

ഭൗതികശരീരം ബുധനാഴ്ച രാവിലെ 8 മണി മുതല്‍ 9 മണി വരെ കുഞ്ഞിമംഗലം കുതിരുമ്മലിലെ വസതിയിലും തുടര്‍ന്ന് പയ്യന്നൂര്‍ മമ്പലത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം പയ്യന്നൂര്‍ പുഞ്ചക്കാട് .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com