
പ്രതിനിധി സംഘം മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സര്‍ നായിക്കിന് കത്ത് കൈ മാറുന്നു
മുംബൈ: മീരാഭയന്ദര്‍ ആസ്ഥാനമായി കേരള ഹൗസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിനിധി സംഘം മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സര്‍ നായിക്കിന് കത്ത് കൈ മാറി. സമാജം സെക്രട്ടറി സജി ഐ. പിയുടെ നേതൃത്വത്തില്‍ പ്രസിഡന്‍റ് സഖറിയ എം, ട്രഷറര്‍ വിജു സി. വര്‍ഗീസ്, സമിതി അംഗങ്ങള്‍ എന്നിവരാണ് മീര റോഡിലെ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് സംഘടിപ്പിച്ച ഓണാഘോഷ വേദിയില്‍ മുഖ്യാതിഥിയായെത്തിയ മന്ത്രിയെ കണ്ട് ദീര്‍ഘകാല ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷവും മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷയുടെ തുടര്‍ച്ചയായാണ് നടപടി, മലയാളി സമൂഹത്തിന്‍റെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായുള്ള പ്രധാനഘട്ടമായി മാറുന്നു.
കേരളീയ സംസ്‌കാരവും ഭാഷയും ചേര്‍ത്ത് പിടിക്കുന്ന ഒരു സാംസ്‌കാരിക കേന്ദ്രമെന്ന ദീര്‍ഘകാല സ്വപ്നത്തിലേക്ക് മുന്നേറുന്ന സമൂഹത്തിന് പ്രത്യാശ പകരുന്നതാണ് പുതിയ നീക്കമെന്ന് മീരാ റോഡ് മലയാളി സമാജം സെക്രട്ടറി എം.എസ് ദാസ് പറഞ്ഞു.