സഹോദരിയെ പരിപാലിച്ച സീല്‍ ആശ്രമം സന്ദർശിച്ച് മമത കുല്‍ക്കര്‍ണി

സീലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു
Mamta Kulkarni reaches the SEAL ashram where she took care of her sister

മമത കുല്‍ക്കര്‍ണി

Updated on

മുംബൈ: മുന്‍ ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി കഴിഞ്ഞ ദിവസം പന്‍വേലിലെ മലയാളികളുടെ നേതൃത്വത്തിലുള്ള സീല്‍ ആശ്രമം സന്ദര്‍ശിച്ച് സ്ഥാപനത്തിന് നന്ദി അറിയിച്ചു. സന്യാസിനിയായി മാറിയ മമതയുടെ മൂത്ത സഹോദരി മിഥില കുല്‍ക്കര്‍ണി, 2023 വരെ ഏതാനും വര്‍ഷങ്ങള്‍ സീല്‍ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. 2023-ല്‍ അവര്‍ അന്തരിച്ചു.

താന്‍ വിദേശത്തായിരുന്നപ്പോള്‍ സഹോദരിയെ പരിപാലിച്ചതിന് സീല്‍ സ്ഥാപകരോട് നന്ദി പറഞ്ഞ മമത സീലിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ചു.

സഹോദരി രോഗബാധിതയായപ്പോള്‍ ഞാന്‍ സഹായിക്കാന്‍ അടുത്തുണ്ടായിരുന്നില്ല. അപ്പോഴാണ് സീല്‍ ആശ്രമം അവരെ മരണം വരെ പരിപാലിച്ചതെന്നും അവര്‍ പറഞ്ഞു. സീലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com