ഒന്നര വർഷം മുമ്പ് ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർത്ഥി മുംബൈയിൽ ഉണ്ടെന്ന സംശയത്തിൽ കുടുംബം

ആദിത്യയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താളെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
ഒന്നര വർഷം മുമ്പ് ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർത്ഥി മുംബൈയിൽ ഉണ്ടെന്ന സംശയത്തിൽ കുടുംബം

മുംബൈ: ഒന്നര വർഷം മുമ്പ് ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർത്ഥിയായ ആദിത്യ ദിലീപ് ആണ് മുംബൈയിൽ ഉള്ളതായി കുടുംബം സംശയിക്കുന്നത്. കാണാതാകുമ്പോൾ ആദിത്യ ദിലീപിന്‍റെ പ്രായം 17 വയസ്സായിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആദിത്യ.

ഒന്നര വർഷമായി പല സ്ഥലങ്ങളിലും അന്വേഷിച്ചുവെന്നും പക്ഷേ അന്വേഷണത്തിൽ എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നും ആദിത്യയുടെ പിതാവ് ദിലീപ് പറഞ്ഞു. അതേസമയം മുംബൈയിലോ മുംബൈക്കടുത്തുള്ള ഭാഗത്തേക്കോ പോകാനുള്ള പദ്ധതി ഉണ്ടായിരുന്നതായി ആദിത്യയുടെ സുഹൃത്ത് പറഞ്ഞതായും ദിലീപ് കൂട്ടിച്ചേർത്തു. കേരളത്തിൽ വൈക്കമാണ് സ്വദേശം. ആദിത്യയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക Ph :+91 98110 66854

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com