കാണാതായ മലയാളി ഗോപാല കൃഷ്ണ കുറുപ്പിനെ കണ്ടു കിട്ടണം; കർമ്മ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മാർച്ച് 20 ന് സായാഹ്‌ന സവാരിക്ക് ഇറങ്ങിയ കുറുപ്പിനെ കാണാതാവുക ആയിരുന്നു
കാണാതായ മലയാളി ഗോപാല കൃഷ്ണ കുറുപ്പിനെ കണ്ടു കിട്ടണം; കർമ്മ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
Updated on

മുംബൈ: മുളുണ്ട് വൈശാലി നഗറിലെ കല്പനഗരിയിൽ താമസിച്ചു വരിക ആയിരുന്ന മുതിർന്ന പൗരനായ ഗോപാലകൃഷ്ണ കുറുപ്പിനെ(79) കാണാതയായിട്ടു ഇന്നത്തെക്ക്‌ രണ്ടാഴ്ച്ച .മാർച്ച് 20 ന് സായാഹ്‌ന സവാരിക്ക് ഇറങ്ങിയ കുറുപ്പിനെ കാണാതാവുക ആയിരുന്നു. ദിവസങ്ങളായിട്ടും യാതൊരു വിവരവും ലഭ്യമാകാത്തതിനെ തുടർന്ന് താനെയിലെ സാമൂഹ്യ പ്രവർത്തകരുടെയും ചില സംഘടനകളുടെയും നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഉർജിതപെടുത്തുവാനും ഗോപാലകൃഷ്ണ കുറുപ്പിനു വേണ്ടി വിപുലമായ തിരച്ചിൽ നടത്തുന്നതിനും വേണ്ടി കർമ്മ സമിതി രൂപീകരിച്ചിരുന്നു.

തുടർന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയെ ഗോപാല കൃഷ്ണ കുറുപ്പിന്‍റെ ഭാര്യയും മകൻ സുജിത്തും സാമൂഹ്യ പ്രവർത്തകൻ ശ്രീകാന്ത് നായരും മാർച്ച് 30 ന് നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. "ഉടൻ വേണ്ടത് ചെയ്യാമെന്ന് ആശ്വസി സിപ്പിക്കുകയും കമ്മിഷണറുമായി ബന്ധപ്പെടുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തുവെന്ന്" മകൻ സുജിത് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലം കമ്മീഷണർ ഓഫീസിൽ നിന്നും നേരിട്ടു അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിച്ചതായും മകൻ സുജിത് അറിയിച്ചു.

ഗോപാല കൃഷ്ണ കുറുപ്പ് കഞ്ചുർമാർഗ് ഭാഗത്തേക്ക് ഈസ്റ്റെൻ എക്സ്പ്രസ് ഹൈവേയിൽ കൂടി മാർച്ച് 21 ന് നടന്നു പോകുന്ന വിഷ്വൽ ആണ് അവസാനമായി കണ്ടതെന്ന് മകൻ സുജിത് കുറുപ്പ് അറിയിച്ചു.അതേസമയം മൂലുണ്ടിൽ വെച്ച് കഴിഞ്ഞ ആഴ്ച്ച കണ്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

കാണാതായ മലയാളി ഗോപാല കൃഷ്ണ കുറുപ്പിനെ കണ്ടു പിടിക്കാനായി കർമ്മ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി,അന്വേഷണം ഊർജിതപ്പെടുത്തുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com