
മാനസരോവർ കാമോത്തെ മലയാളി സമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം 2023 സെപ്റ്റംബർ മാസം 10-ാം തീയതി കാമോത്തെ സെക്ടർ പതിനാലിലുള്ള കരാടി സമാജ് ഹാളിൽ വച്ച് നടത്തി. ഇൻകംടാക്സ് കമ്മീഷണർ ശ്രീ അസ്ഹർ സൈൻ ഐആർഎസ് മുഖ്യാതിഥിയായി.
സമാജം പ്രസിഡണ്ട് ശ്രീ സി പി ജലേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ എൻ ബി ശിവപ്രസാദ് സ്വാഗതപ്രസംഗവും വിശിഷ്ടാതിഥികളായിരുന്ന ശ്രീ സന്തോഷ് ശങ്കരദാസൻ , ചീഫ് വൈസ് പ്രസിഡണ്ട് എസ്ബിഐ ക്യാപിറ്റൽ , ഡോ. നവീൻ, ജനറൽ മാനേജർ , മെഡി കവർ ഹോസ്പിറ്റൽ നവിമുബയ് , ശ്രീ പ്രശാന്ത് താക്കൂർ ,എംഎൽഎ , പൻവേൽ, ഒലീവ് ബിൽഡേഴ്‌സ് ചെയർമാൻ ശ്രീ. മത്തായി പി.വി, ഡോ. അരുൺ ഭഗത്, കോർപോറേറ്റർ കാമോത്തെ , ഉപദേശക കമ്മിറ്റി ചെയർമാൻ ശ്രീ ഓ കെ പ്രസാദ് എന്നിവർ ആശംസാ പ്രസംഗം നടത്തി. സമാജം സീനിയർ മെമ്പേഴ്സിനെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. മാനസരോവർ കാമോട്ടെ മലയാളി സമാജവും മെഡികവർ ഹോസ്പിറ്റൽ നവി മുംബൈയും സംയോജിതമായി സമാജം അംഗങ്ങൾക്കായി ആരോഗ്യ ചികിത്സാ ഇളവുകൾ ലഭ്യമാകുന്ന മിത്രാ കാർഡ്ൻ്റെ വിതരണ ഉൽഘാടനവും ചടങ്ങിൽ വച്ച് നടന്നു.
സമാജം അംഗങ്ങളുടെയും ഡാൻസ് ക്ലാസിലെ കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി. പൂക്കള മത്സരത്തിലും ചിത്രരചനാ മത്സരത്തിലും വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും മെഗാ പൂക്കളവും, മാവേലിയും പരിപാടികൾക്ക് മോടി കൂട്ടി. ഓണാഘോഷ കമ്മിറ്റി കൺവീനർ ശ്രീ എൽദോ ചാക്കോ നന്ദി പ്രകാശിപ്പിച്ചു.