

പന്‍വേല്‍ അയപ്പക്ഷേത്രത്തില്‍ മണ്ഡലപൂജ മഹോത്സവം
പന്‍വേല്‍: പന്‍വേല്‍ അയ്യപ്പക്ഷേത്രത്തില്‍ മണ്ഡലപൂജ മഹോത്സവം ഡിസംബര്‍ 25 മുതല്‍ 27 വരെ ആഘോഷിക്കും. 25-ന് രാവിലെ അഞ്ചിന് നടതുറക്കല്‍. 5.30-ന് നിര്‍മാല്യ ദര്‍ശനം ആറിന് മഹാ ഗണപതിഹോമം. 7.30-ന് ഉഷപൂജ 9.30-ന് ഉച്ചപൂജ. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കൊല്‍ക്കത്ത ബാലു ഭാഗവതര്‍ സംഘവും അവതരിപ്പിക്കുന്ന ശാസ്താപ്രീതി ഭജന.
ഉച്ചയ്ക്ക് 12.30 മുതല്‍ രണ്ടുവരെ പ്രസാദം. വൈകിട്ട് ആറിന് മഹാദീപാരാധന നിറമാല ചുറ്റുവിളക്ക്. ഏഴിന് തൃശ്ശൂര്‍ കതിര്‍വേല്‍ കാവടി ചിന്ത് സംഘം അവതരിപ്പിക്കുന്ന ചിന്ത്പാട്ട് നടക്കും. 8.30ന് അത്താഴപൂജ ഹരിവരാസനം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.
വെള്ളിയാഴ്ച രാവിലെ അഞ്ചിന് നടതുറക്കും. വൈകിട്ട് അഞ്ചിന് ന്യൂ പന്‍വേല്‍ സെക്ടര്‍ 18-ലെ ഗണപതി ക്ഷേത്രത്തില്‍നിന്ന് പുഷ്പാലംകൃതമായ തേരില്‍ തിരുവാഭരണം,താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരി മേളം, ദാരികവധവേഷം ഭക്തജനങ്ങളുടെയും അകമ്പടിയോടെ ആദയ് സര്‍ക്കിള്‍ വഴി വിവിധ മത സാമുദായിക സംഘടനകളുടെ സ്വീകരണം ഏറ്റു വാങ്ങി 9.30-ന് സെക്ടര്‍ 13-ലുള്ള അയ്യപ്പക്ഷേത്രത്തില്‍ എത്തിച്ചേരും. മണ്ഡല മഹോത്സവത്തിന്റെ അവസാനദിനമായ 27ന് വൈകിട്ട് എഴിന് ഭക്തിഗാനമേള ഉണ്ടായിരിക്കും. മറ്റ് വിവരങ്ങള്‍ക്ക് ഫോണ്‍: 9322252282.