മന്ദിരസമിതി ഘൺസോളി ഗുരുസെന്‍റർ ഉദ്ഘാടനം ചെയ്തു

രാവിലെ ആറ് മണിക്ക് രതീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ശാന്തിഹവനം, ഗുരുപൂജ എന്നിവയോടെ ആയിരുന്നു ആരംഭം
മന്ദിരസമിതി ഘൺസോളി ഗുരുസെന്‍റർ ഉദ്ഘാടനം ചെയ്തു

നവിമുംബൈ: ശ്രീനാരായണ മന്ദിര സമിതി ഘൺസോളി ഗുരുസെന്‍ററിന്‍റെ ഉദ്ഘാടനം സമിതി ജനറൽ സെക്രട്ടറി ഒ .കെ. പ്രസാദ് നിർവ്വഹിച്ചു. രാവിലെ ആറ് മണിക്ക് രതീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ശാന്തിഹവനം, ഗുരുപൂജ എന്നിവയോടെ ആയിരുന്നു ആരംഭം. പൂജകൾക്ക് ശേഷം ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമിതിയുടെ ഇരുപത്തിയഞ്ചാമത് ഗുരുസെന്‍റർ ആണ് ഘൺസോളിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു എന്നും മിക്ക യൂണീറ്റുകളിലേയും പ്രതിനിധികൾ ഇതിൽ പങ്കെടുത്തത് സമിതയുടെ കെട്ടുറപ്പാണ് ദൃശ്യമായതെന്നും പറഞ്ഞു.

അസിസ്റ്റന്‍റ് ട്രഷറർ പി.പ്രിഥ്വിരാജ് ,സോണൽ സെക്രട്ടറിമാരായ വി.വി.മുരളീധരൻ, കെ.മോഹൻദാസ്, പി.പി.കമലാനന്ദൻ, എൻ.എസ്.രാജൻ, വനിതാവിഭാഗം സെക്രട്ടറി വിജയാരഘുനാഥ്, സോണൽ കൺവീനർ മഞ്ജു പ്രേംകുമാർ , യൂണീറ്റ് സെക്രട്ടറി അനിതാ സാബു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കൗൺസിൽ അംഗങ്ങളായ പി.എ.മധു.കെ.ബാലകൃഷ്ണൻ, ശ്രീരാമൻ. കെ,സാബു സദാനന്ദൻ, സജികുമാർ.വി, ലെജു സുദരശൻ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com