
താനെ: ശ്രീനാരായണ മന്ദിരസമിതി ഘോഡ്ബന്ധര്‍ യൂനിറ്റിന്‍റെ കീഴിലുള്ള ഗുരു സെന്‍ററിന്‍റെ ഉദ്ഘാടനം 27 ന് ബുധനാഴ്ച രാവിലെ 10 ന് താനെ മനോരമ നഗറില്‍ സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ നിര്‍വഹിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വി.കെ. അര്‍ജുനന്‍ അറിയിച്ചു. ചെയര്‍മാര്‍ എന്‍. മോഹന്‍ദാസ്, ജന.സെക്രട്ടറി ഒ.കെ. പ്രസാദ്, അസി. സെക്രട്ടറി വി.എന്‍. അനില്‍കുമാര്‍, സോണല്‍ സെക്രട്ടറി വി.വി. മുരളീധരന്‍, മുന്‍ സോണല്‍ സെക്രട്ടറി എം.ജി. രാഘവന്‍, വനിതാ വിഭാഗം കണ്‍വീനര്‍ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ്, സാംസ്‌കാരിക വിഭാഗം സെക്രട്ടറി കെ. ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിക്കും.
മീനാതായ് ചൗക്ക് , കപൂര്‍ ബൗഡി, മാജി വാഡ, മാര്‍ പാഡ, ആനന്ദ് നഗര്‍, വാവ്‌ളി, ഓവ്‌ള, ബര്‍ക്കാം, കല്‍ഹേര്‍, ബ്രഹ്‌മാണ്ഡ് തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ഗുരുഭക്തര്‍ പരിപാടിയില്‍ പങ്കെടുക്കും. സമിതിയുടെ ഇരുപത്തിയൊമ്പതാമത്തെ ഗുരുസെന്ററിന്റെ ഉദ്ഘാടനമാണ് ഇതോടെ നടക്കുന്നത്. വിലാസം: 1-107, ശിവ മംഗല്യ ചാല്‍, ആര്‍. മാളിന് പിറകുവശം, നിര്‍മല്‍ ആനന്ദ് നഗര്‍, മനോരമ നഗര്‍, താനെ വെസ്റ്റ്. ഫോണ്‍: 9821278164,9967067519,86526846