
'ഗുരുവിനെ അറിയാന്‍ ' എന്ന ഗുരുധര്‍മ പ്രചാരണ പരിപാടിയോടനുബന്ധിച്ച് ഗുരുദേവ ഗിരിയില്‍ നടന്ന ചോദ്യോത്തര മത്സര പരിപാടി
മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്‍റെയും സാംസ്‌കാരിക വിഭാഗത്തിന്‍റെയും നേതൃത്വത്തില്‍ നടന്നുവരുന്ന ഭഗുരുവിനെ അറിയാന്‍' എന്ന ഗുരുധര്‍മ പ്രചാരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള ചോദ്യോത്തര മത്സരത്തിന്‍റെയും പ്രസംഗമത്സരത്തിന്‍റെയും രണ്ടാം ഘട്ടം ഗുരുദേവഗിരിയില്‍ നടന്നു.
സമിതിയുടെ വാശി, പന്‍വേല്‍ സോണുകളില്‍ നിന്നുള്ളവരാണ് മത്സരത്തില്‍ പങ്കെടുത്തത്.ചോദ്യോത്തര മത്സരത്തില്‍ വാഷി സോണില്‍ നിന്നും നെരൂള്‍ വെസ്റ്റ് ഒന്നാം സ്ഥാനവും സിബിഡി . ബേലാപ്പൂര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ പന്‍വേല്‍ സോണില്‍ നിന്നും ഉല്‍വെ യൂണിറ്റ് ഒന്നും കാമോത്തേ യൂണിറ്റ് രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പ്രസംഗ മത്സരത്തില്‍ വിജയമ്മ ശശിധരന്‍, നീതു പി. എന്നിവര്‍ ഒന്നാം സ്ഥാനവും അരുണ്‍ വെണ്‍ മലശ്ശേരി, ഉഷ രാജു എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അടുത്ത ഞായറാഴ്ചകളില്‍ ഒന്ന് മുതല്‍ 6 വരെയുള്ള സോണുകളില്‍ നിന്നുള്ളവരുടെ മത്സരം വിവിധ സ്ഥലങ്ങളിലായി നടക്കും.
സമിതിയുടെ 39 യൂണിറ്റുകളില്‍ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഗുരുവിനെ അറിയാന്‍ എന്ന പഠന കളരിയില്‍ പങ്കെടുക്കുന്നത്. മത്സരങ്ങളുടെ അവസാനഘട്ടവും സമാപന സമ്മേളനവും നവംബര്‍ അവസാനം നടക്കുമെന്ന് സമിതി ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ്, വനിതാ വിഭാഗം കണ്‍വീനര്‍ സുമാ പ്രകാശ്, സാംസ്‌കാരിക വിഭാഗം സെക്രട്ടറി കെ. ഷണ്‍മുഖന്‍ എന്നിവര്‍ അറിയിച്ചു.