Mandira Samiti Virar Unit Anniversary on Sunday

മന്ദിരസമിതി വിരാര്‍ യൂണിറ്റ് വാര്‍ഷികം

മന്ദിരസമിതി വിരാര്‍ യൂണിറ്റ് വാര്‍ഷികം ഞായറാഴ്ച

മുന്‍ എം. എല്‍. എ. മാരായ ഹിതേന്ദ്ര താക്കൂര്‍ , ക്ഷിതിജ് ഹിതേന്ദ്ര താക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികള്‍
Published on

വിരാര്‍: ശ്രീനാരായണ മന്ദിരസമിതി വീരാര്‍ യൂണിറ്റിന്‍റെ ഇരുപതാമത് വാര്‍ഷികം ഡിസംബർ 7 നു ഞായറാഴ്ച നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി എ.ബി. രാജീവ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മധു വാസു എന്നിവര്‍ അറിയിച്ചു. രാവിലെ 6 മുതല്‍ ഗുരുസെന്‍ററിൽ മഹാഗണപതി ഹോമം, ഗുരുപൂജ, സര്‍വൈശ്വര്യ പൂജ.

വൈകിട്ട് 6 മുതല്‍ വിരാര്‍ വെസ്റ്റിലെ ഓള്‍ഡ് വിവാ കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുന്‍ എംഎല്‍എമാരായ ഹിതേന്ദ്ര താക്കൂര്‍ , ക്ഷിതിജ് ഹിതേന്ദ്ര താക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. പ്രൊഫ. നാരായണ്‍ ശങ്കര്‍ ഗാഡാഡെ വിശിഷ്ടാതിഥിയുമായിരിക്കും.

വിരാര്‍ മലയാളി സമാജം രക്ഷാധികാരി ചന്ദ്രമൗലി, സോണല്‍ സെക്രട്ടറി പി. ഹരീന്ദ്രന്‍, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ കെ. ഷണ്മുഖന്‍,വനിതാവിഭാഗം കണ്‍വീനര്‍ ഷീബ മുകുന്ദന്‍, സെക്രട്ടറി ചന്ദ്രിക സോമന്‍ , സമിതി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും.

logo
Metro Vaartha
www.metrovaartha.com