

ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മംഗല്യസദസ്
മുംബൈ: ഡോംബിവ്‌ലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മംഗല്യ സദസ് ജൂണ്‍ 21ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഡോംബിവ്‌ലി ഈസ്റ്റിലെ പാണ്ഡുരംഗവാടി മോഡല്‍ സ്‌കൂളില്‍ നടത്തും. നായര്‍ സമുദായാംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്ന ഈ സദസിലേക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സംഘാടകര്‍ അറിയിച്ചു.
മുന്‍ഗണനാ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
മംഗല്യ സദസ്സിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വേദിയില്‍ പ്രവേശനം അനുവദിക്കുകയുള്ളു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അജികുമാര്‍ 9820084898
കാന്ത നായര്‍ 9821114149
രാജശേഖരന്‍ നായര്‍ 9819609604
ഗിരീഷ് മേനോന്‍ 9004180438