മുംബൈ മലയാളികളുടെ പ്രിയപ്പെട്ട മണിസ് ഹോട്ടൽ ഇനി മുതൽ ചെമ്പുരിൽ പുതിയ കെട്ടിടത്തിൽ

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ലളിതമായ ചടങ്ങുകളോടെ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു
Manis Hotel in new building in Chembur
മണിസ് ഹോട്ടൽ ചെമ്പുരിൽ പുതിയ കെട്ടിടത്തിൽ
Updated on

മുംബൈ: നഗരത്തിലെ മലയാളികളുടെ പ്രിയപ്പെട്ട ഹോട്ടലായ മണിസ് വെള്ളിയാഴ്ച മുതൽ ചെമ്പുരിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ലളിതമായ ചടങ്ങുകളോടെയാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള മണിസിന്‍റെ പുതിയ ഹോട്ടൽ ചെമ്പുർ വെസ്റ്റിൽ മഹിളാ സമാജിനടുത്തു സായ്ബാബ ക്ഷേത്രത്തിനോട്‌ ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

രുചിയേറിയ ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണം ലഭിക്കുന്ന മണീസ് ഹോട്ടലിന് 75 വര്‍ഷത്തിലേറെ സേവനപാരമ്പര്യമുണ്ട്. 1937-ല്‍ മുംബൈ മാട്ടുങ്കയില്‍ റൂയാ കോളെജിനടുത്താണു മണീസ് ഹോട്ടലിന്‍റെ തുടക്കം.പാലക്കാടന്‍ തമിഴ് വംശജനായവി എസ് മണി അയ്യരാണു ഹോട്ടല്‍ തുടങ്ങിവച്ചത്. പിന്നീട് അദ്ദേഹത്തിന്‍റെ മകന്‍ നാരായണ സ്വാമിയും ഇളയ സഹോദരന്‍മാരും ഏറ്റെടുത്തു.

നാരായണ സ്വാമിയുടെ മരണശേഷം, അദ്ദേഹത്തിന്‍റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ഇളയ സഹോദരന്‍ വെങ്കടേഷ് എന്ന രാജാമണിയും, രാമനും സഹോദരന്മാരും, നാരായണസ്വാമിയുടെ മകനായ സുബ്രമണിയുമാണു ഹോട്ടല്‍ നടത്തി വരുന്നത്.1948-ല്‍ സയണിലും 2016-ചെമ്പൂരിലും മണീസ് ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി.

Trending

No stories found.

Latest News

No stories found.