
മാര്‍ തോമസ് ഇലവനാല്‍
മുംബൈ:ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരേ ഒരുകൂട്ടം ജനങ്ങള്‍ നടത്തിയ ആള്‍ക്കൂട്ട വിചാരണയും അങ്ങേയറ്റം വേദനാജനകവും അപലനീയവുമെന്ന് കല്യാണ്‍ രൂപതാ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ പറഞ്ഞു.
വ്യാജ ആരോപണം ഉന്നയിച്ച് അകാരണമായി അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഭരണഘടന ഉറപ്പ് നല്‍കുന്ന മത നിരപേക്ഷതയുടെയും മത സ്വാതന്ത്ര്യത്തിന്‍റെയും മേലുള്ള കടന്നാക്രമണമാണിതെന്നും ബിഷപ്പ് പറഞ്ഞു.
അതേസമയം മത ന്യുനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ഭയം കൂടാതെ ജീവിക്കാനും യാത്ര ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളാണെന്ന് മറക്കരുതെന്നും ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍ വ്യക്തമാക്കി.