മറാത്തി മലയാളി എത്തിനിക് ഫെസ്റ്റ് ഇന്ന് സമാപിക്കും

പരിപാടികളിൽ പ്രവേശനം തികച്ചും സൗജന്യം.
മറാത്തി മലയാളി എത്തിനിക് ഫെസ്റ്റ് ഇന്ന് സമാപിക്കും

മുംബൈ: ആൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ ) മുംബൈ നെഹ്‌റു സെന്‍ററുമായി സഹകരിച്ചു നടത്തുന്ന സാംസ്കാരിക വിനിമയ പരിപാടിയായ മറാത്തി മലയാളി എത്‌നിക്ക് ഫെസ്റ്റിന്‍റെ സീസൺ 5 ഇന്ന് സമാപിക്കും. ഫെബ്രുവരി 2,3 ദിവസങ്ങളിൽ നെഹ്‌റു സയൻസ് സെന്‍ററിൽ നടന്ന പരിപാടികളിൽ മുംബൈയിലെ വിവിധ കലാലയങ്ങളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിവിധ മത്സര ഇനങ്ങളിൽ മത്സരിച്ചു.

സമാപന ദിവസമായ ഇന്ന് ദേശഭക്തി ഗാന മത്സരം, ലാവണി നൃത്ത മത്സരം, കോളി നൃത്ത മത്സരം എന്നിവ നടക്കും. വൈകിട്ട് 5 മണി മുതൽ മറാത്തി-മലയാളി സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ, അരങ്ങേറും. പരിപാടികളിൽ പ്രവേശനം തികച്ചും സൗജന്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com