മറാഠി മലയാളി എത്‌നിക് ഫെസ്റ്റിവലിന് തുടക്കമായി

സമാപനം ഞായറാഴ്ച
Marathi Malayali Ethnic Festival begins

മറാഠി മലയാളി എത്‌നിക് ഫെസ്റ്റിവലിന് തുടക്കമായി

Updated on

മുംബൈ :മറാഠി മലയാളി എത്‌നിക് ഫെസ്റ്റിവലിന്‍റെ ഏഴാം സീസണ് തുടക്കമായി. ഫെബ്രുവരി 20, 21, 22 തീയതികളിലായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ വര്‍ളിയില്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയന്‍സ് സെന്‍ററിലാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചിത്രരചനാ മത്സരത്തില്‍ 43 സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു.ശനിയാഴ്ച ദേശ ഭക്തി ഗാനം, പ്രസംഗം മത്സരങ്ങള്‍ നടക്കും. ഉച്ച കഴിഞ്ഞു 4 മണിക്ക് കവി സമ്മേളനത്തില്‍ അന്‍പതിലതികം മറാത്തി മലയാളി കവികള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. രവീന്ദ്ര കുല്‍ക്കര്‍ണി മുഖ്യാഥിതിയായിരിക്കും.

ഫെബ്രുവരി 22 ഞായറാഴ്ച മലയാളികളുടെ പരമ്പരാഗത നൃത്തരൂപമായ മോഹിനിയാട്ടം, ഭാരതനാട്യം, മറാത്തി നൃത്തരൂപങ്ങളായ ലാവണി, കോളി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വൈകിട്ട് ആറരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

തെരഞ്ഞെടുക്കപ്പെട്ട കലാകാരികള്‍ അവതരിപ്പിക്കുന്ന ലാവണി, കോളി ഡാന്‍സ്, മംഗള ഗൗരി തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും, മോഹിനിയാട്ടം, മാര്‍ഗംകളി, നാടോടിനൃത്തങ്ങള്‍ തുടങ്ങിയ കേരളീയ കലാരൂപങ്ങളും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതല്‍ എട്ടു മണി വരെ അരങ്ങേറുമെന്ന് പ്രോഗ്രാം ഡയറക്ടര്‍ ജോജോ തോമസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com