
മുംബൈ: സാന്താക്രൂസിൽ എസ്‌വി റോഡിൽ വൻ തീപിടിത്തം സാന്താക്രൂസിലെ മാന്യവർ ഷോറൂമിന് സമീപം വൈകീട്ട് 7.30നാണ് തീപിടിത്തമുണ്ടായത്. 4 പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തീയണക്കാനുള്ള ശ്രമം നടക്കുന്നതായി അധികൃതർ അറിയിച്ചു. താഴത്തെ നിലയിലെ 3-4 കടകൾക്കും ആശാ പരേഖ് ആശുപത്രിക്ക് സമീപമുള്ള മൂന്ന് നില കെട്ടിടങ്ങൾക്കും തീപിടിച്ചതായി ബി എം സി അധികൃതർ അറിയിച്ചു.