ഭയന്ദറിൽ ചേരിയിൽ വൻ തീപിടിത്തം: 1 മരണം, 3 പേർക്ക് പരിക്ക്

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം എന്നാണ് നിഗമനം
ഭയന്ദറിൽ ചേരിയിൽ വൻ തീപിടിത്തം: 1 മരണം, 3 പേർക്ക് പരിക്ക്
Updated on

മുംബൈ: ഇന്ന് രാവിലെ ഭയന്ദർ ഈസ്റ്റ്‌ ലെ ജനസാന്ദ്രതയുള്ള ആസാദ് നഗർ ചേരിയിൽ വൻ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ദീപക് ചൗരസ്യ എന്നയാളാണ് മരിച്ചത്. ശിവാജി സാവന്ത് എന്നയാൾക്കാണ് പരിക്കേറ്റത്.

രാവിലെ 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്, സ്ക്രാപ്പ് ഗോഡൗണിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം എന്നാണ് നിഗമനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. 50-ലധികം ഗോഡൗണുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയായി.

മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ (എംബിഎംസി), ബിഎംസി, താനെ, വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നുള്ള 24 ലധികം ഫയർ ഫോഴ്‌സ് വാഹനങ്ങളാണ് തീയണക്കാൻ എത്തിയത്.തീപിടിത്തം അറിഞ്ഞയുടൻ പ്രദേശവാസികൾ വീടുകളിൽ നിന്ന് ഇറങ്ങിയോടിയത് കൊണ്ട് അപകടം കുറഞ്ഞു എന്നാണ് കരുതുന്നത്. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.