ഭിവണ്ടിയിലെ ഡയപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം: ആളപായമില്ല

ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിന് കാരണമായതെന്നാണ് വിവരം
massive fire broke out in a diaper factory in bhiwandi
ഭിവണ്ടിയിലെ ഡയപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം
Updated on

മുംബൈ: മഹാരാഷ്ട്രയിൽ ഭിവണ്ടി താലൂക്കിലെ സരാവലിയിൽ എംഐഡിസിയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിലാണ് ഇന്ന് രാവിലെ വൻ തീപിടിത്തം ഉണ്ടായത്. പരുക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്ടെന്ന് തന്നെ അഗ്നിശമന വിഭാഗം എത്തിച്ചേർന്നത് വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിന് കാരണമായതെന്നാണ് വിവരം. എന്നാൽ ഈ വിവരം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

സദാശിവ് ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീയും പുകയും കിലോമീറ്ററുകൾ അകലെ നിന്ന് ദൃശ്യമായിരുന്നു. ഭിവണ്ടി, കല്യാൺ, താനെ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന വാഹനങ്ങൾ എത്തി തീയണക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com