മായാദത്തിന്‍റെ ചെറുകഥാസമാഹാരം ചര്‍ച്ച ചെയ്തു

സമാജം വൈസ് പ്രസിഡന്‍റ് കെ.ടി. നായര്‍ അധ്യക്ഷനായിരുന്നു.
Maya Dutt's short story collection discussed

അക്ഷര സന്ധ്യയില്‍ നിന്ന്‌

Updated on

നവിമുംബൈ: മായാദത്തിന്‍റെ ചെറുകഥാ സമാഹാരം 'കാവാചായയും അരിമണികളും' നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം അക്ഷര സന്ധ്യയില്‍ ചര്‍ച്ച ചെയ്തു.സമാജം വൈസ് പ്രസിഡന്‍റ് കെ.ടി. നായര്‍ അധ്യക്ഷനായിരുന്നു. പി.ആര്‍. സഞ്ജയ് ആമുഖം പറഞ്ഞ ചടങ്ങില്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമായ കണക്കൂര്‍ ആര്‍. സുരേഷ് കുമാര്‍ ചര്‍ച്ച നയിച്ചു.

സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളെ ആദ്യം വെളിപ്പെടുത്തുന്നത് ചെറുകഥകളാണെന്ന് കണക്കൂര്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

കെ.കെ.മോഹന്‍ദാസ്, സുരേഷ് നായര്‍, പി.വിശ്വനാഥന്‍, ഷാബു ഭാര്‍ഗ്ഗവന്‍, രാമകൃഷ്ണന്‍ പാലക്കാട്, സജി തോമസ്, എസ്.അഭിലാഷ്, പി.എസ് സുമേഷ്, എസ് സുരേന്ദ്രബാബു, എം.ജി.അരുണ്‍, എം.വി. ബാബുരാജ്, മാത്യു തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com