
മയൂഖ നൃത്തോത്സവം പന്‍വേലില്‍
നവിമുംബൈ: പത്മഭൂഷണ്‍ ഡോ. കനക് റെലെയുടെ ശിഷ്യയും നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയുമായ നയന പ്രകാശ് ക്യൂറേറ്റ് ചെയ്ത് ആശയവല്‍ക്കരിക്കുന്ന മയൂഖ ഓഗസ്റ്റ് 23ന് വൈകിട്ട് 6 മുതല്‍ നവി മുംബൈയിലെ ഓള്‍ഡ് പനവേലിലെ വിരൂപാക്ഷ മംഗള്‍ കാര്യാലയത്തില്‍ നടത്തും. ഔദ്യോഗിക ഹാന്‍ഡിലുകളില്‍ ക്യുആര്‍ കോഡ് വഴി സൗജന്യ ടിക്കറ്റുകള്‍ക്കായി രജിസ്‌ട്രേഷന്‍ നടത്താം.
കലാകാരന്മാരെയും കലാപ്രേമികളെയും സാംസ്‌കാരിക പ്രേമികളെയും ഒരു വേദിയില്‍ ഒരുമിച്ച് കൊണ്ടുവരാന്‍ ലക്ഷ്യട്ടാണ് പരിപാടി നടത്തുന്നത്.
മയൂഖയില്‍ പ്രശാന്ത് താക്കൂര്‍, പന്‍വേല്‍ മണ്ഡലത്തിലെ നിയമസഭാംഗം, വിക്രാന്ത് പാട്ടീല്‍, നിയമസഭാംഗം, പരേഷ് താക്കൂര്‍ മുന്‍ സഭാനേതാവ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, രമേശ് കലംബോളി, ദേശീയ ടെലിഫോണ്‍ ഉപദേശക സമിതി അംഗം, ഡോ. ഉമ റെലെ പ്രിന്‍സിപ്പല്‍, നളന്ദ നൃത്തകലാ മഹാവിദ്യാലയ, ഡോ. ഡിംപിള്‍ നായര്‍ മോഹിനിയാട്ടം വക്താവും സ്ഥാപക-സംവിധായകയും, ഐഎഐഡി ഖത്തര്‍, നടിയും നര്‍ത്തകിയുമായ ദേവി ചന്ദന, മറാത്തി നടിയും ക്ലാസിക്കല്‍ നര്‍ത്തകിയുമായ തന്‍വി പലവ് എന്നിവര്‍ സംബന്ധിക്കും.
പെര്‍ഫോമിങ് ആര്‍ട്സില്‍ ബിരുദാനന്തര ബിരുദവും മോഹിനിയാട്ടത്തോടുള്ള വര്‍ഷങ്ങളുടെ സമര്‍പ്പണവുമുള്ള നയന പ്രകാശ് അഭിമാനകരമായ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.