140 അശരണരെ രക്ഷിച്ച മഴയെത്തും മുമ്പെ ദൗത്യത്തിന് തിരശീല

120 കിടക്കകളാണ് ഇത്തരം ആലംബഹീനർക്കായി പനവേലിനടുത്തുള്ള സീൽ ആശ്രമത്തിൽ ഒരുക്കിയിട്ടുള്ളത്
140 അശരണരെ രക്ഷിച്ച മഴയെത്തും മുമ്പെ ദൗത്യത്തിന് തിരശീല

മുംബൈ: നഗരത്തിന്റെ തെരുവുകളിൽ നിന്ന് നിരാലംബരായി കഴിയുന്ന 140 അരികു ജീവിതങ്ങളെ 30 ദിവസം കൊണ്ട് രക്ഷിച്ച മഴയെത്തുംമുമ്പെ എന്ന ദൗത്യത്തിന് പര്യവസാനമായി. തെരുവിൽ കഴിയുന്ന അശരണരെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമവും നഗരത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളും ചേർന്ന് മേയ് 22 ന് തുടങ്ങിയ മഴയെത്തുംമുമ്പെ എന്ന യത്നം ജൂൺ 20 വെകിട്ട് കൊടിയിറങ്ങി. രക്ഷാദൗത്യങ്ങളുടെ ഇരുപത്തിയഞ്ചാം ദിനമായ ജൂൺ 15 - നാണ് രക്ഷിച്ച അശരണരുടെ എണ്ണം നൂറ് കടന്ന് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ- ചികിത്സാ - പുനരധിവാസ ദൗത്യങ്ങളിലൊന്നായി മാറിയത്.

140 പേരെയാണ് ജൂൺ 20 വരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തെരുവിൽ നിന്ന് മാറ്റിയത്. നവി മുംബൈയിൽ തുടങ്ങിയ മഴയെത്തുംമുമ്പെ വമ്പിച്ച പ്രതികരണങ്ങളെ തുടർന്ന് താനെ മുതൽ കല്യാൺ വരെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

താനെ, നവി മുംബൈ പ്രദേശങ്ങളിലെ പൊലീസ് കമ്മിഷണറുടെ മാർഗ്ഗനിർദ്ദേശ ത്തോടെയാടെയായിരുന്നു രക്ഷാ പ്രവർത്തനങ്ങൾ. സീലിന്റെ റെസ്ക്യുനെറ്റ് 2024 എന്ന യത്നത്തിന് നഗരത്തിന്റെ അങ്ങോളമിങ്ങോളമുള്ള സാംസ്കാരിക പ്രവർത്തകർ സന്നദ്ധ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായിരുന്നു.

മഴ തുടങ്ങിയ ശേഷമുള്ള രക്ഷാപ്രവർത്തനങ്ങൾ ക്ലേശമേറിയതും പലപ്പോഴും അസുഖ ബാധിതരായ തെരുവ് ജീവിതങ്ങളുടെ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂർച്ഛിക്കുന്നത് കൊണ്ട് മരണത്തിന് കീഴടങ്ങുന്നത് കണ്ടാണ് ഇത്തരത്തിലൊരു ആസൂത്രിതമായ ശ്രമത്തിന് സീൽ ആശ്രമവും സാമൂഹിക പ്രവർത്തകരും ഒരുങ്ങിയത്.

മഴയെത്തുംമുമ്പേ രക്ഷാപ്രവർത്തനത്തിൽ എഴുപതിൽ പരം പേരെയാണ് നവി മുംബൈ തെരുവുകളിൽ നിന്ന് രക്ഷിച്ചത്. അത്രയും തന്നെ ആളുകളെ താനെ - കല്യാൺ മേഖലയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. നവി മുംബൈ മേഖലയിലെ മികച്ച വിജയവും പക്വമായ രക്ഷാപ്രവർത്തനവും കണ്ട് നിരവധി ആളുകൾ താനെ, മുംബൈ, കല്യാൺ, ഡോംബിവ്ലി, മീരാ റോഡ്, ഭയാന്തർ എന്നിവടങ്ങളിൽ നിന്ന് വന്ന തുടരെത്തുടരെയുള്ള അപേക്ഷകളാണ് മഴയെത്തുംമുമ്പെ എന്ന രക്ഷാദൗത്യത്തെ ഹ്രസ്വമായ കാലയളവിൽ താനെ - കല്യാൺ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

കൊടുത്ത ഭക്ഷണം സ്വയം എടുത്ത് പോലും കഴിക്കാൻ ശേഷിയില്ലാത്ത അശരണരെയാണ് തെരുവോരങ്ങളിൽ നിന്ന് രക്ഷിച്ച് പുനരധിവസിപ്പിച്ച് ഒടുവിൽ തങ്ങളുടെ കുടുംബങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്. ഭിക്ഷാടനക്കാരെയോ തെരുവിൽ കഴിയുന്ന സാമൂഹിക വിരുദ്ധരയോ ഈ ഉദ്യമം പുനരധിവാസ ശ്രമങ്ങളിൽ ഉൾച്ചേർക്കുന്നില്ല എന്ന് രക്ഷാപ്രവർത്തകർ ആദ്യമേ വ്യക്തമാക്കിയിരുന്നു.

120 കിടക്കകളാണ് ഇത്തരം ആലംബഹീനർക്കായി പനവേലിനടുത്തുള്ള സീൽ ആശ്രമത്തിൽ ഒരുക്കിയിട്ടുള്ളത്. "മലയാളി സമാജങ്ങളും സംഘടനകളും വ്യക്തികളുമടങ്ങുന്ന ബൃഹത്തായ ഒരു വോളണ്ടിയര്‍ സംഘവും ഒരു സംഘാടന സമിതിയും രാപ്പകലില്ലാതെ കഷ്ടപ്പെട്ടു. സന്മനസും സ്‌നേഹവുമായിരുന്നു എവിടെയും. കാരുണ്യത്തിന്റെ കൊച്ചു പുഴകള്‍ ചേര്‍ന്ന് കടലായി," മഴയെത്തുംമുമ്പെ യുടെ ചുക്കാൻ പിടിച്ച സാമൂഹിക പ്രവർത്തക ലൈജി വർഗ്ഗീസ് പറഞ്ഞു.

മഴയെത്തുംമുമ്പെ എന്ന രക്ഷാദൗത്യം കാരുണ്യത്തിന്റെ ചരിത്ര പുസ്തകത്തിലേക്കു നടന്നു കയറിയെന്നും 30 ദിനങ്ങള്‍ കൊണ്ട് 140 ല്‍ പരം മനുഷ്യ ജീവനുകള്‍ക്ക് കൈത്താങ്ങായി അവരെ പുനരധിവസിപ്പിക്കുന്ന മറ്റൊരു പുനരധിവാസ പദ്ധതിയും മുംബൈയുടെ ചരിത്രത്തിലുണ്ടായിട്ടില്ലയെന്നും ലൈജി പറഞ്ഞു.

"നൂറ് കടക്കുക എന്നത് ഒരു നാഴിക കല്ല് തന്നെയാണ്, സംശയമില്ല. പക്ഷെ അത്തരമൊരു സംഖ്യ ലക്ഷ്യമാക്കിയല്ല ഞങ്ങൾ പ്രവർത്തനങ്ങൾ ഏകോപിച്ചത്, " ലൈജി വർഗ്ഗീസ് പറഞ്ഞു. സീൽ ആശ്രമത്തിന്റെ രക്ഷാധികാരി കെ എം ഫിലിപ്പ് തന്റെ ആശ്രമത്തിൽ 522 രോഗികളെ ഇന്നു വരെ തിരിച്ച് അവരവരുടെ കുടുംബങ്ങളിൽ വർഷങ്ങളായി തിരിച്ചെത്തിട്ടുണ്ട്.

പക്വവു മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് താനെ, മുംബൈ പ്രദേശങ്ങളിൽ നിന്ന് പെരുമഴ പോലെ വിളികൾ വരാൻ ഇടയാക്കിയതെന്ന് പാസ്റ്റർ ഫിലിപ്പ് പറഞ്ഞു. മഴയത്തുംമുമ്പെ ദൗത്യത്തിൽ നാല് പേരെ ഇതിനോടകം തിരികെ വീടുകളിലെത്തിച്ച് കഴിഞ്ഞുവെന്ന് പാസ്റ്റർ ഫിലിപ്പ് പറഞ്ഞു. കൂടുതൽ ആളുകളെ തിരികെ കുടുംബങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ നടുവിലാണ് എന്ന് അദ്ദേഹം കൂട്ടി ചേർത്തു. 'ഇവർ തിരികെ വീടുകളിലെത്തുമ്പോഴാണ് ദൗത്യം പൂർത്തിയാവുക, " ലൈജി പറഞ്ഞു. മഴയെത്തുംമുമ്പെ യുടെ സന്നദ്ധ പ്രവർത്തകർ രക്ഷിച്ച രോഗികളിൽ രണ്ടു പേർ മരണമടയുകയും ചെയ്തിരുന്നു. രക്ഷിക്കുന്ന അവസ്ഥയിൽ തന്നെ തീരെ അവശരും രോഗം മൂർച്ഛിച്ച രണ്ടു രോഗികളുടെ ഭൗതിക ശരീരം പൊലീസിന്റെ മാർഗ്ഗനിർദേശങ്ങളോടെ മാന്യമായ അന്തിമോപചാരങ്ങൾ നൽകി സംസ്കരിച്ചു.

താനെ, നവി മുംബൈ പോലീസും എം ജി എം ആശുപത്രിയും മഴയെത്തുംമുമ്പെ യുമായി സഹകരിച്ചാണ് 140 പേരെ രക്ഷിക്കാനയത് എന്ന് ഏകോപനം നടത്തിയ പ്രവർത്തകർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.