MBVV Police raid spa offering extra 'services'
അധിക 'സേവനങ്ങൾ' വാഗ്ദാനം ചെയ്യുന്ന സ്പായിൽ പൊലീസ് റെയ്ഡ്; മാനേജർ അറസ്റ്റിൽ

അധിക 'സേവനങ്ങൾ' വാഗ്ദാനം ചെയ്യുന്ന സ്‌പായിൽ പൊലീസ് റെയ്ഡ്; മാനേജർ അറസ്റ്റിൽ

സ്‌പായുടെ ഉടമ ഒളിവിൽ
Published on

മുംബൈ: അധിക 'സേവനങ്ങൾ' വാഗ്ദാനം ചെയ്യുന്ന സ്പായിൽ പൊലീസ് റെയ്ഡ്. ഭയന്തറിൽ 'പ്ലഷ് ഫാമിലി ബോഡി സ്പായിൽ' ആണ് മീരാ ഭയന്ദർ-വസായ് വിരാർ(എംബിവിവി) പോലീസ് സംഘം വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. മസാജിന് പുറമെ 'അധിക സേവനം' ലഭിക്കും എന്ന് വിവിധ ഇടങ്ങളിൽ പരസ്യം നൽകിയിരുന്നതായും പൊലിസ് സ്ഥിരീകരിച്ചു. കൂടാതെ സ്പായുടെ മറവിൽ സെക്സ് റാക്കറ്റ് നടത്തുന്നതായി പലരും വിളിച്ചു പറഞ്ഞിരുന്നതായും പൊലിസ് പറഞ്ഞു.

പൊലീസ് ഇൻസ്‌പെക്ടർ-സമീർ അഹിറാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റാക്കറ്റ് തകർത്തത്. വൈകുന്നേരം 5 മണിയോടെ ഭയന്ദറിലെ (പടിഞ്ഞാറ്) മാക്‌സസ് മാളിന് പുറകിലുള്ള വിശാൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന 'പ്ലഷ് ഫാമിലി ബോഡി സ്പായിൽ'ആണ് റെയ്ഡ് നടന്നത്. സ്പായുടെ മാനേജരെയും 3 യുവതികളെയും കസ്റ്റഡിയിലെടുത്ത് ഭാരതീയ ന്യായ് സന്ഹിതയുടെ (ബിഎൻഎസ്) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തു. ഉടമ ഒളിവിൽ പോയതായും പൊലിസ് സംഘം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com