

മീനാക്ഷി നൃത്ത വിദ്യാലയത്തിന്‍റെ വാര്‍ഷികാഘോഷം ഞായറാഴ്ച
മുംബൈ: മുംബൈ മീനാക്ഷി നൃത്ത വിദ്യാലയത്തിന്‍റെ വാര്‍ഷികാഘോഷമായ നടനോത്സവം ഒക്ടോബര്‍ 4, ഞായറാഴ്ച അരങ്ങേറും. ഉല്‍വേയിലെ സിഡ്‌കോ ഭൂമിപുത്ര ഭവനിലാണ് പരിപാടി. കഴിഞ്ഞ 28 വര്‍ഷമായി മുംബൈയിലെ സാംസ്‌കാരിക രംഗത്ത് സജീവമായ മീനാക്ഷി നൃത്ത വിദ്യാലയം, ശാസ്ത്രീയ നൃത്തരൂപങ്ങളുടെ തനിമ ചോരാതെ പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രമുഖ പഠനകേന്ദ്രമാണ്.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മനോഹരമായ ഭരതനാട്യം, സെമി ക്ലാസിക്കല്‍ നൃത്ത പ്രകടനങ്ങള്‍ വേദിയില്‍ നടക്കും.
തുടര്‍ന്ന് പ്രശസ്ത കലാകാരന്മാരായ ആര്‍എല്‍വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടവും ഗുരു മുക്ത ജോഷിയുടെ കഥക്കും അരങ്ങേറും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9821571552