മീരാ റോഡ് മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 13ന്

രാവിലെ 9.30 മുതല്‍ ചടങ്ങുകള്‍
Meera Road Malayali Samajam Onam celebrations on September 13.

മീരാ റോഡ് മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 13ന്

Updated on

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജം ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 13 ഞായറാഴ്ച മീരാ റോഡിലെ ഷെഹ്നായി എസി ബാങ്ക്വറ്റ് ഹാള്‍, ജംഗിഡ് ആര്‍ക്കേഡിയയിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

രാവിലെ 9.30ന് ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മഹാബലിയുടെ രാജകീയ വരവേല്‍പ്പ്, വിവിധ കലാ-വിനോദ പരിപാടികള്‍ എന്നിവ അരങ്ങേറും. കേരളത്തിന്‍റെ തനത് പാരമ്പര്യവും ഓണത്തിന്‍റെ ആഘോഷചൈതന്യവും ഒത്തുചേര്‍ന്ന പരിപാടികള്‍ക്കാണ് സംഘാടകര്‍ ഒരുക്കം നടത്തുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുകൂടി ഓണത്തിന്റെ സന്തോഷം പങ്കിടുന്നതിനുള്ള വേദിയായിരിക്കും ഓണാഘോഷമെന്ന് സംഘാടകര്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com