മഹാരാഷ്ട്രയിലെ പ്രവാസിമലയാളികൾക്കായി മാർച്ച് 26 ന് മുംബൈയിൽ യോഗം

നോർക്ക റൂട്ട്സിന്‍റെ സേവനങ്ങൾ എല്ലാ പ്രവാസികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസിപ്രതിനിധികളുമായുളള കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നത്
മഹാരാഷ്ട്രയിലെ പ്രവാസിമലയാളികൾക്കായി മാർച്ച് 26 ന് മുംബൈയിൽ യോഗം
Updated on

മുംബൈ: മഹാരാഷ്ട്രയിലെ പ്രവാസിമലയാളി പ്രതിനിധികളുമായുളള നോർക്ക റൂട്ടസ് അധികൃതരുടെ കൂടിക്കാഴ്ച മാർച്ച് 26 ന് വൈകിട്ട് മുംബൈയിൽ ചേരും. മുബൈ കേരളാ ഹൗസിൽ ചേരുന്ന യോഗത്തിൽ മുംബൈ മലയാളി സമാജം പ്രതിനിധികൾ , ലോക കേരള സഭ അംഗങ്ങൾ, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ പങ്കെടുക്കും.

നോർക്ക റൂട്ട്സിന്‍റെ സേവനങ്ങൾ എല്ലാ പ്രവാസികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസിപ്രതിനിധികളുമായുളള കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നത്.

നോർക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി ,ജനറൽ മാനേജർ അജിത് കോളശ്ശേരി , എൻ ആർ കെ ഡവലപ്പ്മെൻറ് ഓഫീസർ ഷെമീം ഖാൻ എസ്.എച്ച് എന്നിവർ പങ്കെടുക്കും.

നോർക്ക റൂട്ട്സിന്‍റെ വിദേശത്തേക്കുള്ള പുതിയ റിക്രൂട്ട്മെന്‍റുകൾ ,ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിട്യൂട്ടിന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച് വിശദീകരിക്കും. നോർക്ക റൂട്ട്സ് ആരംഭിക്കുവാൻ പോകുന്ന പുതിയ പദ്ധതികൾ സംബന്ധിച്ചും യോഗത്തിൽ വിശദീകരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com