മെഗാതിരുവാതിര മത്സരം നാസിക്കില്‍

മാര്‍ച്ച് 14ന് വൈകിട്ട് 5ന്
Mega Thiruvathira competition in Nashik

മെഗാതിരുവാതിര മത്സരം നാസിക്കില്‍

Updated on

നാസിക്: കേരളത്തിന്‍റെ പാരമ്പര്യ നൃത്തകലകളിലൊന്നായ തിരുവാതിരയെ ആസ്പദമാക്കി ആതിരോത്സവം മെഗാ തിരുവാതിര എന്ന സാംസ്‌കാരിക ആഘോഷം നാസിക്കില്‍ സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 14ന് വൈകിട്ട് 5 ന് പാദര്‍ടി ഫാട്ടക്കിന് സമീപമുള്ള വാസന്‍ ടൊയോട്ടയുടെ പിന്നിലെ ലേറ്റ് മുരളീധര്‍ജി ഗമനെ ഗ്രൗണ്ടില്‍ മെഗാ തിരുവാതിര അരങ്ങേറും.

മെഗാ തിരുവാതിരയ്ക്ക് പുറമെ ഫുഡ് സ്റ്റാളുകളും ലൈവ് ഓര്‍ക്കസ്ട്രയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്ന പ്രേക്ഷകര്‍ക്ക് സാംസ്‌കാരിക ആഘോഷത്തിന്‍റെ നിറവേകുന്ന അനുഭവമാകും ഈ വേദിയെന്ന് സംഘാടകര്‍ അറിയിച്ചു. ബിന്ദു അശോക് വാസവ് ജയ കുറുപ്പ്, ജലജ സുഗുണന്‍ ,വിനീത പിള്ള, ശ്രീരേഖ നായര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

logo
Metro Vaartha
www.metrovaartha.com