നാസിക്കില്‍ മെഗാ തിരുവാതിര അരങ്ങേറി

200ല്‍ അധികം പേരാണ് തിരുവാതിരയില്‍ പങ്കാളിയായത്‌
Mega Thiruvathira festival held in Nashik

നാസിക്കില്‍ മെഗാ തിരുവാതിര അരങ്ങേറി

Updated on

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ സംഘടിപ്പിച്ച ആതിരോത്സവം മെഗാ തിരുവാതിരശ്രദ്ധ നേടി.പ്രവാസി മലയാളികള്‍ക്കിടയില്‍ കേരളീയ സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ആതിരോത്സവം സംഘടിപ്പിച്ചതെന്ന് മെഗാ തിരുവാതിര അഡൈ്വസറി ബോര്‍ഡ് അംഗം ശ്രീകുമാര്‍ എസ് നായര്‍ പറഞ്ഞു. സമൂഹത്തിലെ ഐക്യവും കൂട്ടായ്മയും സാംസ്‌കാരിക അഭിമാനവും വിളിച്ചോതുന്ന വേദിയായും ഈ പരിപാടി മാറിയതിലുള്ള സന്തോഷവും സംഘാടകര്‍ പങ്കുവച്ചു.

മെഗാ തിരുവാതിര കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അശോക് വസാവ്, കണ്‍വീനര്‍മാരായ ജയാ കുറുപ്പ്, ജലജ സുഗുണന്‍, ഏകോപനം നിര്‍വഹിച്ച വിനീതാ പിള്ള, ശ്രീരേഖ നായര്‍, ട്രഷറര്‍ വിജയാ ഗോവിന്ദ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

കോര്‍പ്പറേറ്റര്‍മാരായ ബാലാസാഹിബ് ശ്രീ സാട്, ഭഗവാന്‍ ധോന്ദേ, വൈശാലി വിനോദ് ദല്‍വി, അഡ്വക്കേറ്റ് ശ്യാം ബടോദേ, മുന്‍ കോര്‍പ്പറേറ്റര്‍ സുധാംജി കോമടെ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

logo
Metro Vaartha
www.metrovaartha.com