മേഘനാദന്‍റെ 'ഇന്നലെകളുടെ നിലാവെട്ടം' എന്ന പുസ്തകം പുറത്തിറങ്ങി

പുസ്തക പ്രകാശനത്തിന്‍റെ പതിവ് ചട്ടങ്ങളൊന്നുമില്ലാതെയാണ് ഈ പുസ്തകം മേഘനാദൻ പുറത്തിറക്കിയിരിക്കുന്നത്
മേഘനാദൻ| ഇന്നലെകളുടെ നിലാവെട്ടം' എന്ന പുസ്തകം
മേഘനാദൻ| ഇന്നലെകളുടെ നിലാവെട്ടം' എന്ന പുസ്തകം
Updated on

മുംബൈ : മുംബൈ മലയാള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച  മേഘനാദൻ രചിച്ച് തൃശൂർ  പ്രതിഭ ബുക്ക്സ് പ്രസിദ്ധീകരിച്ച 'ഇന്നലെകളുടെ നിലാവെട്ടം' എന്ന പുസ്തകം പുറത്തിറങ്ങി. 'മുസ്തഫയെ പ്രേമിച്ച പെൺകുട്ടി', 'ജാലകത്തിനപ്പുറം മഴ' എന്നീ കഥാസമാഹാരങ്ങളും 'കിളിക്കൂട്ടം', 'അരങ്ങ്' എന്നിങ്ങനെ രണ്ട് നോവലുകളും പുറത്തിറക്കിയിട്ടുള്ള മേഘനാദന്റെ 23 ഓർമ്മക്കുറിപ്പുകളടങ്ങുന്നതാണ് ഇന്നലെകളുടെ നിലാവെട്ടം.

പുസ്തക പ്രകാശനത്തിന്‍റെ പതിവ് ചട്ടങ്ങളൊന്നുമില്ലാതെയാണ് ഈ പുസ്തകം മേഘനാദൻ പുറത്തിറക്കിയിരിക്കുന്നത്. നാട്, നഗരം എന്നിവിടങ്ങളിലെ ഓർമ്മകൾ സമ്മിശ്രമായി പുസ്തകത്തിൽ ഉൾച്ചേർന്നിരിക്കുന്നു.എഴുത്തുകാരന്‍റെ ഓർമ്മകള്‍ വായനക്കാരനു കൂടി അനുഭവവേദ്യമാക്കുന്നതാണ് ഇന്നലെകളുടെ നിലാവെട്ടം എന്ന ഓർമ്മപ്പുസ്തകത്തിലെ ഓരോ കുറിപ്പും. അവയിൽ ചിലതാണ് 'പാസിംഗ് ഷോയും സൈക്കിൾ പുരാണവും',  'തിരികെപ്പോയ ഭാഗ്യം' 'വീണുകിട്ടിയ നാണയങ്ങൾ', 'സന്ദർശകന്‍റെ രഹസ്യം' എന്നീ കുറിപ്പുകൾ. 96 പേജുകളിലായി 150 രൂപ വിലയുള്ള ഈ പുസ്തകത്തിന്‍റെ മുഖചിത്രം  അക്ബർ പെരുമ്പിലാവിന്‍റേതാണ്.  ഓർമ്മക്കുറിപ്പുകൾക്ക് അനുബന്ധ ചിത്രീകരണം നടത്തിയത് അഡ്വ. സുരേഷ് മാടശ്ശേരിയുമാണ്.

മേഘനാദന്‍റെ മൊബൈൽ : 9975855108

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com