അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് 'മേളാമൃതം 2024'

"മേളാമൃതം 2024" എന്ന് പേരിട്ട അരങ്ങേറ്റ ചടങ്ങുകൾ കാണുവാനായി നിരവധിപേരാണ് ഒത്തു കൂടിയത്
അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് 'മേളാമൃതം 2024'

താനെ: ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ "മേളാമൃതം 2024" ആസ്വാധകരാൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.7 പെൺകുട്ടികളും 18 ആൺകുട്ടികളും അടങ്ങുന്ന 25 വിദ്യാർഥികളുടെ ചെണ്ടമേള അരങ്ങേറ്റമാണ് ഉല്ലാസ്‌നഗർ ശ്രീ അയ്യപ്പ പൂജാ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച്ച ഏപ്രിൽ 21ന് നടത്തപെട്ടത്.

"മേളാമൃതം 2024" എന്ന് പേരിട്ട അരങ്ങേറ്റ ചടങ്ങുകൾ കാണുവാനായി നിരവധിപേരാണ് ഒത്തു കൂടിയത്. പഞ്ചാരി മേള അരങ്ങേറ്റം, തായമ്പക അരങ്ങേറ്റം, പാണ്ടീമേളം എന്നിവയാണ് നടന്നത്. ഉല്ലാസ് നാഗറിലെ ലാൽച്ചക്കിയിലെ ശ്രീ അയ്യപ്പ ക്ഷേത്ര സമൂച്ചയത്തിലായിരുന്നു അരങ്ങേറ്റം നടന്നത്.

കഴിഞ്ഞ ഒരു വർഷകാലമായി ഗുരു അഖിൽ കൈമളിൻ്റെ ശിക്ഷണത്തിലാണ് മുഴുവൻ വിദ്യാർത്ഥികളും ചെണ്ട ക്ലാസുകൾ പഠിച്ചത്.പരിപാടിയുടെ മുഖ്യാതിഥി പ്രൊഫ:സദനം രാമകൃഷ്ണൻ ആയിരുന്നു. ചടങ്ങുകൾ വിജയിപ്പിക്കുവാൻ സഹകരിച്ച എല്ലാവരോടും നന്ദി രേഖപെടുത്തുന്നതായി ശ്രീ അയ്യപ്പ പൂജാ സമിതി പ്രസിഡന്റ്‌ കൃഷ്ണൻ കുട്ടി നായർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com