മെട്രോ 3 സുരക്ഷാ പരിശോധന പൂര്‍ത്തിയായി

രണ്ടാം ഘട്ടം ഈ മാസം തുറക്കും

Metro 3 safety inspection completed

തുറക്കാന്‍ പോകുന്ന ധാരാവി മെട്രോ സ്‌റ്റേഷന്‍

Updated on

മുംബൈ: മഹാരാഷ്ട്രയിലെ ഭൂഗര്‍ഭ മെട്രോയെന്ന നിലയില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന മെട്രോ 3 രണ്ടാംഘട്ടം തുറക്കുന്നതിനു മുന്നോടിയായി റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പരിശോധനകള്‍ പൂര്‍ത്തിയായി. ബികെസി മുതല്‍ വര്‍ളി വരെയുള്ള 9.77 കിലോമീറ്ററിലെ പരിശോധനകളാണ് പൂര്‍ത്തിയയാത്.

രണ്ടാം ഘട്ടം ഈ മാസം തന്നെ തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആരേ കോളനി മുതല്‍ ബികെസി വരെയുള്ള 12.69 കിലോമീറ്റര്‍ ഭാഗം നേരത്തേ തുറന്നിരുന്നു. രണ്ടാംഘട്ടം കൂടി തുറക്കുന്നതോടെ 22.46 കിലോമീറ്റര്‍ പാതയിലൂടെ സഞ്ചാരം സാധ്യമാകും.

ആറു സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ പാതയിലെ 16 സ്റ്റേഷനുകളും പ്രവര്‍ത്തനസജ്ജമാകും.

ശേഷിക്കുന്ന 13 കിലോമീറ്റര്‍ ഭാഗം ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ തുറന്നേക്കുമെന്നാണ് സൂചന.

ആകെ 33.5 കിലോമീറ്റര്‍ മെട്രോ മൂന്നിന്റെ ദൈര്‍ഘ്യം. 38000 കോടി രൂപയാണ് പദ്ധതിച്ചലെവ്. നിര്‍മാണം ഇഴഞ്ഞ് നീങ്ങിയതും ചെലവ് കൂടുന്നതിന് കാരണമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com