'മെട്രൊ 9' പരീക്ഷണയോട്ടം ആരംഭിച്ചു

ഫ്ലാഗ് ചെയ്തത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ചേര്‍ന്ന്
Metro 9 trial run begins

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യന്ത്രിമാരായ അജിത്പവാര്‍, ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍

Updated on

മുംബൈ: ദഹിസര്‍ മുതല്‍ മീരാറോഡിലെ കാശിഗാവ് വരെയുള്ള മെട്രൊ 9 പാതയില്‍ പരീക്ഷണയോട്ടം ആരംഭിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യന്ത്രിമാരായ അജിത്പവാര്‍, ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തത്. മെട്രൊ 9 ന്‍റെ ആദ്യഘട്ടമാണിത്. പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി ഈ വര്‍ഷം സെപ്റ്റംബറോടെ ആദ്യഘട്ടം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് നീക്കം.

ദഹിസര്‍ ഈസ്റ്റിനെ മീരാഭയന്ദറുമായി ബന്ധിപ്പിക്കുന്നതാണ് മെട്രൊ-9. ആകെ 13.5 കിലോമീറ്ററുള്ള മെട്രൊ 9ല്‍ എട്ട് സ്റ്റേഷനുകളാണ് ഉള്ളത്. ആദ്യഘട്ടത്തില്‍ 4 സ്റ്റേഷനുകളാകും തുറക്കുക. ദഹിസര്‍, പാണ്ഡുരംഗ്വാഡി, മിറാഗാവ്, കാശിഗാവ് എന്നീ സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുക. 6607 കോടി രൂപയാണ് പദ്ധതി. നഗരഗതാഗത്തിന് പുതുമുഖം നല്‍കുന്ന പദ്ധതിയെന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന പാതയാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com