
കാഞ്ജൂര്‍മാര്‍ഗില്‍ നിന്ന് ബദ്‌ലാപൂരിലേക്ക് മെട്രോ വരുന്നു
Representative image
മുംബൈ : കാഞ്ചൂര്‍മാര്‍ഗിനെ ബദ്ലാപുരുമായി ബന്ധിപ്പിക്കുന്ന മെട്രൊ ലൈന്‍ 14-ന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രൊപാതയാണിത്.
38 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ പാതയില്‍ 15 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. അതില്‍ 13 എണ്ണം എലിവേറ്റഡും രണ്ടൈണ്ണം ഭൂമിക്കടിയിലും ഉള്‍പ്പെടുന്നു. 18,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. യാത്രാസമയം നിലവിലുള്ള ഒന്നരമണിക്കൂറില്‍നിന്നു മിനിറ്റുകളായി കുറയും.
മുംബൈ മെട്രൊപൊളിറ്റന്‍ റീജിയണ്‍ ഡിവലപ്‌മെന്‍റ് അതോറിറ്റി (എംഎംആര്‍ഡിഎ) പദ്ധതിക്കായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കിയിട്ടുണ്ട്. കാഞ്ജൂര്‍മാര്‍ഗ് മുതല്‍ ഘണ്‍സോളി വരെ ഭൂഗര്‍ഭപാതയായും അവിടെ നിന്ന് എലിവേറ്റഡ് പാതയായും നിര്‍മിക്കാനാണ് തീരുമാനം.