
ലോക്കല്‍ ട്രെയിന്‍
മുംബൈ: ലോക്കല്‍ ട്രെയിന്‍ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ക്യുആര്‍ കോഡ് ടിക്കറ്റ് സംവിധാനം തുടങ്ങുന്നു. ബാന്ദ്ര ടെര്‍മിനസ്, ബോറിവ്ലി, അന്ധേരി തുടങ്ങിയ സ്റ്റേഷനുകളിലാണു പദ്ധതി ആദ്യം നടപ്പാക്കുക. പിന്നീട് കൂടുതല്‍ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കും.
മെട്രോ സ്റ്റേഷനുകളിലേതിനു സമാനമായി, ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്യുമ്പോഴാണ് അകത്തേക്കു പ്രവേശനം ലഭിക്കുക. സ്റ്റേഷനില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോഴും അതേ രീതിയില്‍ ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്യണം. അപകടങ്ങള്‍ കുറയ്ക്കാനും ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് റെയില്‍വേ കരുതുന്നത്.
ലോക്കല്‍ ട്രെയിനുകള്‍ക്ക് ഓട്ടോമാറ്റിക് വാതിലുകള്‍ ഘടിപ്പിക്കാനും നീക്കമുണ്ട്. നിലവില്‍ എസി ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഡോറുകളാണ്.