വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രൊ പദ്ധതി വേഗത്തിലാകും

നവിമുംബൈയില്‍ 11 സ്റ്റേഷനുകള്‍

Metro project connecting airports to be expedited

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രൊ പദ്ധതി വേഗത്തിലാകും

Updated on

മുംബൈ: മുംബൈ വിമാനത്താവളത്തെയും നവിമുംബൈ വിമാനത്താവളത്തെയും ബന്ധിപ്പിച്ച് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന മെട്രൊ 8 പാതയ്ക്കു നവിമുംബൈ മേഖലയിലുണ്ടാകുക 11 സ്റ്റേഷനുകള്‍. സിഡ്‌കോയുടെ നേതൃത്വത്തില്‍ ഇതിനായുള്ള രൂപരേഖ തയാറാക്കി.10 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. നവിമുംബൈ വിമാനത്താവളം പൂര്‍ണതോതില്‍ 2035ടെ ആകും പ്രവര്‍ത്തന സജജമാകുക.നിര്‍മാണച്ചുമതലയും സിഡ്‌കോയ്ക്കാണ്.

നവിമുംബൈയിലെ സ്റ്റേഷനുകള്‍

വാശി, സാന്‍പാഡ, ജുയിനഗര്‍, നെരുള്‍ സെക്ടര്‍ 1, നെരുള്‍, സീവുഡ്‌സ്, ബേലാപുര്‍, സാഗര്‍ സംഗം, തര്‍ഘര്‍, നവിമുംബൈ വിമാനത്താവളം (വെസ്റ്റ്), നവിമുംബൈ വിമാനത്താവളം ടെര്‍മിനല്‍ 2 എന്നിവിടങ്ങളിലായിരിക്കും സ്റ്റേഷനുകള്‍ വരിക.

അവസാന 2 സ്റ്റേഷനുകള്‍ നവിമുംബൈ വിമാനത്താവള കോംപ്ലക്‌സിനുള്ളിലാണ് നിര്‍മിക്കുന്നത്.

നവിമുംബൈ വിമാനത്താവളത്തിന്‌റെ ആദ്യഘട്ടം ഡിസംബര്‍ 25ന് തുറന്ന് കൊടുക്കും. കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഘട്ടത്തിന്റെ ഉദ്ഘാടനം നടത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com