ധാരാവിയിലേക്കും ഇനി മെട്രൊ യാത്ര

മെട്രൊ മൂന്നിന്‍റെ രണ്ടാം ഘട്ടം തുറന്നു
Metro service now available in Dharavi

ധാരാവിഭൂഗര്‍ഭ മെട്രൊ

Updated on

മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നിന്ന് വര്‍ളിയിലെ ആചാര്യആത്രേ ചൗക്കിനും ഇടയിലുള്ള മെട്രൊ ലൈന്‍ സര്‍വീസ് ആരംഭിച്ചു. മെട്രൊ മൂന്ന് പാതയുടെ രണ്ടാം ഘട്ടമാണിത്. ആചാര്യ അത്ര ചൗക്കിനും കഫ് പരേഡിനും ഇടയിലുള്ള അവസാനഘട്ടം ഓഗസ്റ്റില്‍ തുറക്കും. പാത തുറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും പാതയിലൂടെ യാത്ര ചെയ്തു. ധാരാവിയിലേക്കും ഇനി മെട്രൊയില്‍ എത്താം എന്നതും പ്രത്യേകതയാണ്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂഗര്‍ഭമെട്രൊ പാതയായി ഇത് മാറും മിത്തി നദിയിലൂടെയും ഗിര്‍ഗാവ് പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന പാതയുടെ നിര്‍മാണം ഒരു 'എന്‍ജീനിറിങ് അത്ഭുത'മാണെന്നും ഫഡ്‌നവിസ് പറഞ്ഞു.

അക്വാ ലൈന്‍ എന്നും അറിയപ്പെടുന്ന മെട്രൊ ലൈന്‍ 3-ന്‍റെ രണ്ടാംഘട്ടം9.77 കിലോമീറ്ററാണ്.മെട്രൊ മൂന്നിന്‍റെ ഒന്നാംഘട്ടമായ ആരേ കോളനി മുതല്‍ ബികെസി വരെയുള്ള 12.69 കിലോമീറ്റര്‍ പാത കഴിഞ്ഞ വര്‍ഷം ഒക്ടോബറലാണ് തുറന്നത്. ഭൂഗര്‍ഭ മെട്രൊ പാതയില്‍ ആകെ 22.46 കിലോമീറ്റര്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി.

വര്‍ളിയിലെ ആചാര്യ ആത്രെ ചൗക്കില്‍നിന്ന് മുംബൈ സെന്‍ട്രല്‍, സിഎസ്എംടി, ചര്‍ച്ച് ഗേറ്റ് വഴി കഫ് പരേഡ് വരെ നീളുന്ന പാത കൂടി തുറക്കുന്നതോടെ 33.5 കിലോമീറ്റര്‍ വരുന്ന മെട്രൊ 3 പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. കഫ് പരേഡിലേക്കുള്ള മൂന്നാംഘട്ടത്തിന്‍റെ 95% ജോലികളും പൂര്‍ത്തിയായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com