മുംബൈ - നവിമുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് മെട്രൊ വരുന്നു

35 കിലോമീറ്റര്‍ പാത നിർമിക്കാൻ 20000 കോടി രൂപ ചെലവ് കണക്കാക്കുന്നു
Metro to connect Mumbai-Navimumbai airports at a cost of Rs 20,000 crore

മുംബൈ-നവിമുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് മെട്രോ വരുന്നു

Representative image

Updated on

മുംബൈ: മുംബൈ വിമാനത്താവളത്തെയും നിര്‍ദിഷ്ട നവി മുംബൈ വിമാനത്താവളത്തെയും ബന്ധിപ്പിച്ചുള്ള മെട്രോ പാതയുടെ നിര്‍മാണ നടപടികള്‍ വേഗത്തിലാകുന്നു.

മുംബൈ വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ടില്‍ നിന്ന് നവി മുംബൈ വിമാനത്താവളത്തിലേക്ക് 35 കിലോമീറ്റര്‍ ദൂരത്തിലാണ് ഗോള്‍ഡന്‍ ലൈന്‍ എന്ന പേരിലുള്ള മെട്രോ 8 നിര്‍മിക്കുന്നത്.

രണ്ട് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോയെന്ന നിലയില്‍ നിര്‍ണയാകപാതയാണിത്. ഭൂഗര്‍ഭ പാതയായും എലിവേറ്റഡ് പാതയായും നിര്‍മിക്കുന്ന പദ്ധതിക്ക് 20000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

അതിവേഗം പൂര്‍ത്തിയാക്കും

അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി 2030ടെ ഇത് പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യം.മെട്രോ 2 ബി, മെട്രോ 3 ,മെട്രോ 4 എന്നിവയുമായി ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഡിപിആര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.തലോജയിലെ പെന്‍ധറില്‍ നിന്ന് ബേലാപുര്‍ വരെയുള്ള നവിമുംബൈ മെട്രോ, ബേലാപുരില്‍ മുംബൈ നവി മുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള നിര്‍ദിഷ്ട പാതയുമായി ഭാവിയില്‍ ബന്ധിപ്പിക്കാനും നീക്കമുണ്ട്.

മെട്രോ നഗരമെന്ന പേര് യാഥാര്‍ഥ്യമാക്കുന്ന വിധത്തിലാണ് മുംബൈയില്‍ വിവിധ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നവി മുംബൈ വിമാനത്താവളം മാറും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com