
മുബായ്: രാജ്യത്തിന്‍റെ ഫെഡറല്‍ ധര്‍മ്മം മറന്ന് മറ്റൊരു സംസ്ഥാനത്തെ മിനി പാകിസ്ഥാന്‍ എന്നും ജനങ്ങളെ തീവ്രവാദികള്‍ എന്നും വിശേഷിപ്പിച്ച നിതേഷ് റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി ബിജെപി കേരള ജനതയോടു മാപ്പു പറയണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു
കേരളത്തെ മിനി പാകിസ്ഥാന്‍ എന്നു വിളിച്ച മന്ത്രി നിതേഷ് റാണെയുടെ നടപടി ശുദ്ധവിവരക്കേടാണ് ഇത്തരത്തില്‍ ഒരു ജനതയേയും ഒരു സംസ്ഥാനത്തേയും മൊത്തമായി ആക്ഷേപിച്ച റാണെയെ ഇനി ഒരു നിമിഷം പോലും മന്ത്രിസഭയില്‍ വെച്ചുകൊണ്ടിരിക്കാതെ ഉടനടി പുറത്താക്കണം.
മലയാളികള്‍ മൊത്തം ഭീകരവാദികളാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത് മുന്‍കാലങ്ങളിലും മതന്യൂനപക്ഷങ്ങളെ അടക്കം ആക്ഷേപിക്കുന്നത് പതിവാക്കിയ ആളാണ് നിതേഷ് റാണെ എന്നും ജോജോ തോമസ് കൂട്ടി ചേർത്തു.
രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിനാണ് കേരള ജനതയെ നിതേഷ് റാണെ ആക്ഷേപിച്ചത്. അപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപിയും ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണോ എന്നു റാണെ വ്യക്തമാക്കണം.
മുബായും മഹാരാഷ്ട്രയും കെട്ടിപ്പടുക്കുന്നതില്‍ വന്‍ പങ്കു വഹിച്ചവരാണ് മലയാളികള്‍. ഇന്നും ലക്ഷക്കണക്കിന് മലയാളികള്‍ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നുണ്ട്.
ഇവരെയാണോ നിതേഷ് റാണെ ആക്ഷേപിച്ചത്. ബിജെപിയുടെ സംസ്ഥാന മെമ്പർഷിപ്പ് വിതരണത്തിന്‍റെ മുഖ്യ ചുമതല കാരനും ബിജെപി യുടെ സംസ്ഥാന പ്രസിഡന്‍റ് ആകുമെന്ന് കരുതുന്ന രവീന്ദ്രചവാന്‍ ഡോംബിവ്‌ലിയില്‍ നിന്നുള്ള എംഎല്‍എയാണ്.
മലയാളികളടക്കമുള്ളവരുടെ വോട്ട് വാങ്ങിയാണ് അദ്ദേഹം ജയിച്ചത്. അദ്ദേഹത്തിനും മലയാളികളെക്കുറിച്ച് ഇതേ അഭിപ്രായമാണോ എന്നു വ്യക്തമാക്കണം ജോജോ തോമസ് പറഞ്ഞു.