
മുംബൈ: സോഷ്യൽ മീഡിയയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് ട്രോംബെയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ സന്ദേശം തെറ്റാണെന്ന് പിന്നീട് പൊലീസ് വെളിപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച് വിവരം ലഭിച്ചയുടൻ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ അനന്ത് ഷിൻഡെ അന്വേഷണം ഡിറ്റക്ഷൻ ടീമിന് കൈമാറിയിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്ന ട്രോംബെ പൊലീസ് ഇർഫാൻ ഇബ്രാഹിം ഷെയ്ഖ് (30), വിജയ് പാണ്ഡുരംഗ് സാൻഡ്‌ഗെ (42) എന്നി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ വീഡിയോകളോ സന്ദേശങ്ങളോ പോസ്റ്റ് ചെയ്യരുതെന്ന് സോൺ 6 ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹേംരാജ് സിംഗ് രാജ്പുത് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.