മീരാ റോഡ് സംഘർഷം: സമാധാനം സ്ഥാപിക്കാനായി സർവ്വകക്ഷി യോഗം ചേർന്നു

നിയമസഭാംഗങ്ങളായ പ്രതാപ് സർനായിക്, ഗീതാ ജെയിൻ, മുൻ നിയമസഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
മീരാ റോഡ് സംഘർഷം: സമാധാനം സ്ഥാപിക്കാനായി സർവ്വകക്ഷി യോഗം ചേർന്നു

മുംബൈ: മീരാ റോഡ് സംഘർഷത്തിന്‍റെ സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാനായി മാധ്യമ പ്രവർത്തകരുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം ചേർന്നു. എല്ലാ രാഷ്ട്രീയ നേതാക്കളും കക്ഷിഭേദമില്ലാതെ പോലീസുമായി സഹകരിക്കാനും സ്ഥിതിഗതികൾ സമാധാനപരമായി നേരിടാനും തീരുമാനിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മീരാറോഡിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. കമ്മ്യൂണിറ്റി ഹാളിൽ നിയമസഭാംഗങ്ങളായ പ്രതാപ് സർനായിക്, ഗീതാ ജെയിൻ, മുൻ നിയമസഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

നരേന്ദ്ര മേത്ത, മുസാഫർ ഹുസൈൻ, പോലീസ് കമ്മീഷണർ മധുകർ പാണ്ഡെ, സഞ്ജയ് കട്കർ, പ്രാദേശിക എംഎൻഎസ്, ആർപിഐ നേതാക്കളായ സന്ദീപ് റാണെ, ദേവേന്ദ്ര ഷെലേക്കർ എന്നിവരും സന്നിഹിതരായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com