ലോകത്തെ മികച്ച പ്രഭാത ഭക്ഷണത്തിന്‍റെ പട്ടികയില്‍ മിസല്‍ പാവും

ചോളെ ബട്ടൂര ആണ് 32ാം സ്ഥാനത്ത്
Misal pav also makes it to the list of the worlds best breakfast foods

ലോകത്തെ മികച്ച പ്രഭാത ഭക്ഷണത്തിന്‍റെ പട്ടികയില്‍ മിസല്‍ പാവും

Updated on

മുംബൈ: ജനപ്രിയ പ്രഭാത ഭക്ഷണത്തിനൊപ്പം ഇടം പിടിച്ച് മഹാരാഷ്ട്രയുടെ സ്വന്തം മിസല്‍ പാവ്. ലോകത്തെ 50 മികച്ച പ്രഭാത ഭക്ഷണങ്ങളുടെ പട്ടികയിലാണ് മിസല്‍ പാവ് ഇടം പിടിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള മിസല്‍ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡല്‍ഹിയുടെ പ്രിയപ്പെട്ട ചോലെ ബട്ടൂരെ 32-ാം സ്ഥാനവും സ്വന്തമാക്കി. ഇവ മൂന്നും പൊതുവെ വടക്കേ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നിരുന്നാലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഇവ ജനപ്രിയമാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളില്‍ ഒന്നാണ് മിസല്‍ പാവ്. ക്രിസ്പിയും എരിവുള്ളതും വര്‍ണാഭവുമായ വിഭവമെന്നാണ് ടേസ്റ്റ് അറ്റ്‌ലസ് അവരുടെ സൈറ്റില്‍ ഈ രുചികരമായ വിഭവത്തെക്കുറിച്ച് വിവരിക്കുന്നത്. വടാപാവ് പോലെ തന്നെ ജനപ്രിയ വിഭവമാണ് മിസല്‍ പാവും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com