ശരദ് പവാർ ഫീനിക്സ് പക്ഷിയെപ്പോലെ, ഉയിർത്തെഴുന്നേൽക്കും: ജിതേന്ദ്ര അവാദ്

MLA Jitendra Awhad
MLA Jitendra Awhad

മുംബൈ: എൻസിപിയിൽ അജിത് പവാറിന്‍റെ വിഭാഗത്തിന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പേരും ചിഹ്നവും നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ എൻസിപി എംഎൽഎ ജിതേന്ദ്ര അവാദ് വിമർശിച്ചു, ഈ തീരുമാനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാവിനെ 'ഫീനിക്‌സ്' പക്ഷി എന്നാണ് അദ്ദേഹം വിളിച്ചത്. "ഇത് ഞങ്ങൾക്കറിയാമായിരുന്നു.ഇന്ന് അദ്ദേഹം (അജിത് പവാർ)ശരദ് പവാറിനെ രാഷ്ട്രീയപരമായി ശ്വാസം മുട്ടിക്കുന്നു.അജിത് പവാർ മാത്രമാണ് ഇതിന് പിന്നിൽ.ഇതിൽ ലജ്ജിക്കേണ്ടത് ഇലക്ഷൻ കമ്മീഷനാണ്.ശരദ് പവാർ ഒരു ഫീനിക്സ് പക്ഷിയാണ്, ചാരത്തിൽ നിന്ന് വീണ്ടും ഉയിർത്തെഴുന്നേൽക്കും, കാത്തിരിക്കൂ, ഞങ്ങൾ സുപ്രീം കോടതിയിൽ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിൽ കൂടിയാണ് ശരദ് പവാറിന്റെ വിശ്വസ്തനും എംഎൽഎ യുമായ ജിതേന്ദ്ര അവാദ് പ്രതികരിച്ചത്.

Trending

No stories found.

Latest News

No stories found.