പ്രമുഖ മോഹിനിയാട്ടം നർത്തകി ഡോ. നീനാപ്രസാദിന്‍റെ വര്‍ക്ക് ഷോപ്പ് നവിമുംബൈയില്‍

കേരളത്തിന്‍റെ തനത് നൃത്തമായ മോഹിനിയാട്ടത്തിന്‍റെ ശാസ്ത്രീയവും ശൈലീകൃതവുമായ ശൈലി ഗുരുമുഖത്തു നിന്നും ഉള്‍ക്കൊള്ളാനുള്ള അവസരമാണിത്
പ്രമുഖ മോഹിനിയാട്ടം നർത്തകി ഡോ. നീനാപ്രസാദിന്‍റെ  വര്‍ക്ക് ഷോപ്പ് നവിമുംബൈയില്‍
Updated on

മുംബൈ: പ്രമുഖ മോഹിനിയാട്ടം നര്‍ത്തകിയും ഗുരുവുമായ ഡോ. നീനാ പ്രസാദിന്‍റെ നേതൃത്വത്തില്‍ നവിമുംബൈയില്‍ രണ്ടു ദിവസത്തെ മോഹിനിയാട്ടം വര്‍ക്ക് ഷോപ്പ് നടക്കും. ഈ മാസം 22, 23 തീയതികളിലാണ് നവിമുംബൈ കാമോട്ടെയില്‍ വെച്ച് ദ്വിദിന മോഹിനിയാട്ടം വര്‍ക്ക് ഷോപ്പ് അരങ്ങേറുന്നത്. കാമോട്ടെ സെക്ടര്‍ 17 ലുള്ള ജയ് ഗുരുദേവ് സൊസൈറ്റി മെഡിറ്റേഷന്‍ ഹാളില്‍വെച്ചാണ് പരിപാടി.

22 ന് രാവിലെ ഒന്‍പതരയ്ക്ക് കേരളീയ കേന്ദ്രസംഘടനാ പ്രസിഡന്‍റ് ടി.എന്‍. ഹരിഹരന്‍ മോഹിനിയാട്ടം വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യും. 12 വയസിനു മുകളിലുള്ള നൃത്ത വിദ്യാര്‍ഥികള്‍, അരങ്ങേറ്റം കഴിഞ്ഞവര്‍, നൃത്തഗുരുക്കന്മാര്‍ തുടങ്ങിയവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. മോഹിനിയാട്ടത്തിന്‍റെ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ഡോ നീന പ്രസാദ് ചിട്ടപ്പെടുത്തിയ കളരി സമ്പ്രദായത്തിന്‍റെയും മോഹിനിയാട്ടത്തിലെ നവീന സാധ്യതകളെക്കുറിച്ചും ള്ള അറിവുകൾ ഈ ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. കേരളത്തിന്‍റെ തനത് നൃത്തമായ മോഹിനിയാട്ടത്തിന്‍റെ ശാസ്ത്രീയവും ശൈലീകൃതവുമായ ശൈലി ഗുരുമുഖത്തു നിന്നും ഉള്‍ക്കൊള്ളാനുള്ള അവസരമാണിത്.

സമകാലീന നർത്തകികളിലെ ഏറ്റവും മികച്ച നർത്തകിക്കു കീഴിൽ മോഹിനിയാട്ടത്തിലെ നൃത്തചാരുതയും അഭിനയപ്രകരണവും ആഴത്തിൽ പരിശീലിപ്പിക്കപ്പെടുന്ന ശിൽപ്പശാല നൃത്തപഠിതാക്കൾക്ക് തികച്ചും പ്രയോജനപ്രദമായിരിക്കും. സീറ്റുകള്‍ പരിമിതം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ റജിസ്റ്റര്‍ ചെയ്യണ്ടതാണ്. റജിസ്റ്റര്‍ ചെയ്തവര്‍ അന്നേ ദിവസം രാവിലെ 9 മണിക്കു തന്നെ വേദിയില്‍ എത്തണം. പങ്കെടുക്കുന്നവര്‍ക്ക് ഡോ. നീനാ പ്രസാദിന്‍റെ സൗഗന്ധികം കളരിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡിംപിള്‍ ഗിരീഷ്-8652352427, ലക്ഷ്മി സിബി സത്യന്‍- 9769037969.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com