പണവും സ്വര്‍ണാഭരണവും മോഷ്ടിച്ചു; 4 പൊലീസുകാര്‍ അറസ്റ്റില്‍

വീട് പരിശോധനയ്ക്കിടെയായിരുന്നു മോഷണം
money and gold ornaments stolen 4 policemen arrested

പണവും സ്വര്‍ണാഭരണവും മോഷ്ടിച്ചു ;4 പൊലീസുകാര്‍ അറസ്റ്റില്‍

Updated on

മുംബൈ: മുംബൈയിലെ അനധികൃത ബംഗ്ലാദേശി താമസക്കാര്‍ക്കെതിരായ ഓപ്പറേഷനില്‍ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്റ്റർ ഉൾപ്പെടെ മൂന്ന് പൊലീസുകർ അറസ്റ്റിൽ.

ആര്‍സിഎഫ് പൊലീസ് സ്റ്റേഷനില്‍ നിയമിതരായ നാല് പ്രതികളും അതിന്‍റെ തീവ്രവാദ വിരുദ്ധ സെല്‍ യൂണിറ്റിന്‍റെ ഭാഗമായിരുന്നു. ഒരു സാമൂഹിക പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച പരാതിയില്‍ ആഭ്യന്തര അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സോണ്‍ 6 പൊലീസ് അവരെ കസ്റ്റഡിയിലെടുത്തു.

മുംബൈയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാര്‍ക്കെതിരേ ഒരു മാസം മുമ്പ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com