ജൂൺ 10 ന് മുംബൈയിൽ മൺസൂൺ എത്തുമെന്ന് കാലാവസ്ഥാ വിഭാഗം

കഴിഞ്ഞ വർഷം ആൻഡമാൻ കടലിനു മുകളിലൂടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചത് മെയ് 19-ന് ആയിരുന്നു
monsoon at mumbai
monsoon

മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂൺ നിക്കോബാർ ദ്വീപുകളെയും തെക്കൻ ആൻഡമാൻ കടലും കടന്ന് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഞായറാഴ്ച അറിയിച്ചു. മാലിദ്വീപിലും കൊമോറിൻ മേഖലയിലും കാലവർഷം ക്രമാനുഗതമായി പുരോഗമിച്ചു.

കഴിഞ്ഞ വർഷം ആൻഡമാൻ കടലിനു മുകളിലൂടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചത് മെയ് 19-ന് ആയിരുന്നു. ഈ വർഷം, മെയ് 31-ഓടെ മൺസൂൺ കേരളത്തിൽ എത്തുമെന്ന് IMD പ്രവചിക്കുന്നു. ജൂൺ 10-ഓടെ മൺസൂൺ മുംബൈയിലെത്തുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

മെയ് 22 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് യെലൊ മുന്നറിയിപ്പ് ഐഎംഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിക്കോബാർ ദ്വീപുകളിൽ വ്യാപകമായ മഴ ലഭിച്ചതായി ഐഎംഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com