മുംബൈയിൽ തകർത്തു പെയ്ത് കാലവർഷം; തിരുത്തിയത് 2 റെക്കോഡുകൾ

ഞായറാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച രാവിലെ 11 വരെ മുംബൈയിൽ 295 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായാണ് വിവരം

മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നതിനിടെ 2 റെക്കോഡുകളാണ് ഇത്തവണ കാലവർഷം തിരുത്തിയത്. ആദ്യത്തെ റെക്കോഡ് മഴയുടെ അളവിലാണ്. 107 വർഷങ്ങൾക്ക് ശേഷമാണ് മേയ് മാസത്തിൽ ഒരു ദിവസം ഇത്രയും മഴ പെയ്യുന്നത്.

ഞായറാഴ്ച അർധരാത്രി മുതൽ തിങ്കളാഴ്ച രാവിലെ 11 വരെ മുംബൈയിൽ 295 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായാണ് വിവരം. 1918 ലെ റെക്കോഡാണ് മഴ ഇത്തവണ തിരുത്തിയത്. അന്ന് 279.04 മില്ലിമീറ്റർ മഴയായിരുന്നു ലഭിച്ചത്.

monsoon at mumbai new records

മുംബൈയിൽ തകർത്തു പെയ്ത് കാലവർഷം; തിരുത്തിയത് 2 റെക്കോഡുകൾ

മറ്റൊന്ന് നേരത്തെ എത്തിയ കാലവർഷമാണ്. സാധാരണയേക്കാൾ ഇത്തവണ 16 ദിവസം മുൻപാണ് കാലവർഷം മഹാരാഷ്ട്രയിലെത്തിയത്. 1950 ലാണ് അതായത് 75 വർഷങ്ങൾക്ക് മുൻപാണ് ഇത്ര നേരത്തെ സംസ്ഥാനത്ത് കാലവർഷം എത്തിയതെന്നാണ് വിവരം. സാധാരണയായി ജൂൺ 7നുള്ളിലാണ് മഹാരാഷ്ട്രയിൽ മൺസൂൺ എത്താറുള്ളത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com